ചേച്ചിയുടെ ഇങ്ങനത്തെ റോളിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ആണ്, ചതുരം കണ്ട് യുവാക്കൾ പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

962

തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളം സിനിമാ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിയിലൂടെ ആയിരുന്നു നടി അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് മലയാള സിനമാ സീരിയൽ രംഗത്ത് എത്തിയ നടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരുക ആയിരുന്നു. നാടൻ പെൺകുട്ടി എന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എങ്കിലും ചതുരം എന്ന ചിത്രത്തിലെ ഗ്ലാമർ വേഷങ്ങളിലൂടെ ഇതിന് മാറ്റംവന്ന് മാദക നടികളുടെ ലിസ്റ്റിലേക്ക് താരം വരിക ആയിരുന്നു.

Advertisements

ഇപ്പോഴിതാ ചതുരത്തിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.ചിത്രത്തിലെ തന്റെ മാറ്റം സിനിമാ മേഖലയിൽ നിന്നുള്ളവർ പോലും പ്രതീക്ഷിച്ചില്ലെന്ന് സ്വാസിക പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ തുറന്നു പറച്ചിൽ.

Also Read
ചുമ തുടങ്ങി, ശ്വാസം മുട്ടലായി, പിന്നെ തല പൊളിയുന്ന വേദന; ഒന്നും കിട്ടിയില്ല എങ്കിലും ശ്വാസം മുട്ടിച്ചു കൊല്ലില്ല എന്ന ഉറപ്പാണ് വേണ്ടത്; അത് പോയി കിട്ടി: ഗ്രേസ് ആന്റണി

ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതേസമയം ചതുരം കണ്ട് നിരവധി പേർ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്നും സ്വാസിക പറഞ്ഞു. സീത സീരിയിൽ കണ്ട് ഫാൻസായ ചേച്ചിമാർ ആയിരിക്കാം അൺഫോളോ ചെയ്തത്. സീത കണ്ടിട്ട് ചതുരം കണ്ടപ്പോൾ അവർക്ക് ഇഷ്ടക്കേട് തോന്നിക്കാണും.

അങ്ങനെ കുറേ പേർ അൺഫോളോ ചെയ്ത് പോയത് ശ്രദ്ധിച്ചു. അവർ തിരിച്ച് വന്നോയെന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെയൊരു മാറ്റം ഇൻസ്റ്റയിൽ സംഭവിച്ചു. എന്നാൽ വേറെ ക്രൗഡ് ഫോളോ ചെയ്യുന്നുണ്ട്. യങ്സ്റ്റേഴ്സായ കുട്ടികളാണെന്ന് തോന്നുന്നു.

സ്വാസിക ചേച്ചിയുടെ ഇങ്ങനത്തെ റോൾ വരുമ്പോൾ ഞങ്ങൾ വെയ്റ്റ് ചെയ്യുക ആണെന്നൊക്കെ പറഞ്ഞുവെന്നും സ്വാസിക പറയുന്നു. തമിഴ് സിനിമ വൈഗയിലൂടെ ആണ് തമിഴിലും അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലും നടി അരങ്ങേറ്റം കുറിച്ചത്.

തുടക്കം സിനിമകളിൽ കൂടി ആണെങ്കിലും സ്വാസിക ഏറെ പ്രശ്‌സത ആയത് മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടി ആയിരുന്നു. ഫ്‌ളവേഴ് ചാനലിലെ സീത എന്ന പരമ്പരയാണ് നടിക്ക് ഏറെ ആരാധകരെ നേടി കൊടുത്തത്. നിരവധി സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു നടി.

അതേ സമയം കൈനിറയെ സിനിമകളാണ് സ്വാസികയ്ക്ക് ഇപ്പോൾ മലയാളത്തിൽ ഉള്ളത്. ഉടയോൾ, പ്രൈസ് ഓഫ് പൊലീസ്, ജെന്നിഫർ എന്നീ സിനിമകളാണ് സ്വാസികയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ. സീരിയലുകളിലും സജീവമാണ് താരം.

Also Read
എന്റെ ഈ കോലത്തിന് കാരണം മലയാള നടൻ വിജയരാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥ ഇങ്ങനെ

Advertisement