Home Entertainment

ആകാംക്ഷ നിറച്ച് ഫഹദിന്റെ വരത്തന്‍; കിടിലന്‍ ട്രെയിലര്‍ പുറത്ത്

34

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആകാംക്ഷയും കൗതുകവും നിറഞ്ഞതാണ് ട്രെയിലര്‍. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisements

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്ബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.

നേരത്തെ വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്മിയാണ് പോസ്റ്ററിലുള്ളത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ വലിയ പ്രതീക്ഷയാണ്പ്രേക്ഷകരിലുണര്‍ത്തിയിരിക്കുന്നത്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമല്‍നീരദ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. സംഗീതം സുഷിന്‍ ശ്യാം.

Advertisement