ആ സ്വപ്‌നം സാക്ഷാത്കരിച്ചു, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് സംഭവിച്ചു, സന്തോഷം പങ്കുവെച്ച് വീണ ജാന്‍

71

ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് വീണ ജാന്‍. യൂട്യൂബ് ചാനലിലൂടെയാണ് വീണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരയായി മാറിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ വീണ പാചക പരീക്ഷണങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് നടന്നതിന്റെ സന്തോഷത്തിലാണ് വീണ. പലപ്പോഴും വീണ തന്റെ ഈ വലിയ ആഗ്രഹത്തെ കുറിച്ച് വീഡിയോകളില്‍ സംസാരിച്ചിരുന്നു.

Also Read: നാണമില്ലേ നിനക്ക്, അത്രയും നല്ല കുടുംബക്കാരെ കുറിച്ച് അനാവശ്യം പറയുന്നോ, അന്ന് മേഘ്‌നയോട് പൊട്ടിത്തെറിച്ച് ജീജ, സത്യാവസ്ഥ തുറന്ന് പററഞ്ഞ് താരം

അതുകൊണ്ടുതന്നെ വീണയുടെ ആരാധകര്‍ക്കെല്ലാം എന്താണ് ഈ ആഗ്രഹമെന്ന് അറിയാം. മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ ഒരു തവണയെങ്കിലും കാണണമെന്നായിരുന്നു വീണയുടെ ആഗ്രഹം.

ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. സാക്ഷാല്‍ മമ്മൂട്ടിയെ നേരിട്ട് കണ്ടിരിക്കുകയാണ് വീണ. മൈ ഡ്രീം കം ട്രൂ. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് സംഭവിച്ചുവെന്നും തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് വീണ പറയുന്നു.

Also Read: ഇഷ്ടമില്ലാത്ത വിവാഹം, പിന്നീട് ജീവിതം കടുത്ത ദാരിദ്രത്തില്‍, കടംകയറി വീട് വരെ ജപ്തി ചെയ്തു, ദുരിത ജീവിതത്തെ കുറിച്ച് നടി ശാന്തി വില്യംസ്

വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹമാണിത്. തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നുണ്ടെന്നും പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒത്തിരി നന്ദിയെന്നും വീണ പറയുന്നു. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും വീണ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisement