കഞ്ചാവ് കടത്തിയിട്ടല്ല, അധ്വാനിച്ചുണ്ടാക്കിയ കാശാണ്, ഗുരുവായൂരില്‍ 24 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കി പൊന്നുവും ഷെബിനും, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

449

സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Advertisements


അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു.

Also Read: ആ സ്വപ്‌നം സാക്ഷാത്കരിച്ചു, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് സംഭവിച്ചു, സന്തോഷം പങ്കുവെച്ച് വീണ ജാന്‍

വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്.

വിമര്‍ശനങ്ങള്‍ക്കൊല്ലം പൊന്നുവും ഷെബിനും പലപ്പോഴും ചുട്ട മറുപടി നല്‍കിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇരുവരും. ഇപ്പോഴിതാ തങ്ങള്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പൊന്നുവും ഷെബിനും.

Also Read: നാണമില്ലേ നിനക്ക്, അത്രയും നല്ല കുടുംബക്കാരെ കുറിച്ച് അനാവശ്യം പറയുന്നോ, അന്ന് മേഘ്‌നയോട് പൊട്ടിത്തെറിച്ച് ജീജ, സത്യാവസ്ഥ തുറന്ന് പററഞ്ഞ് താരം

എറണാകുളത്താണ് ഫ്‌ളാറ്റ്. പത്തൊമ്പതാമത്തെ നിലയിലാണ് ഫ്‌ളാറ്റെന്നും അത് കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും ടെന്‍ഷനായി എന്നും വീട്ടുകാരുടെ ഒക്കെ അടുത്ത് തന്നെ താമസിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഈ ഫ്‌ളാറ്റ് വാങ്ങിയതെന്നും പൊന്നുവും ഷെബിനും പറയുന്നു,

ഫ്‌ളാറ്റ് കണ്ടപ്പോള്‍ തന്നെ ഷെബിന് ഇഷ്ടപ്പെട്ടു. നീറ്റും ക്ലീനും ഫുള്‍ ഫര്‍ണ്ണിഷ്ഡും ആണെന്നും എല്ലാ സൗകര്യങ്ങളുമുണ്ടെന്നും പൊന്നുപറയുന്നു. ഗുരുവായൂരിലാണ് പുതിയ ഫ്‌ളാറ്റ്. ഉടന്‍ തന്നെ അങ്ങോട്ട് താമസം മാറുമെന്നും 24 ലക്ഷം രൂപയാണ് ഫ്‌ളാറ്റിനെന്നും ഇത് വാങ്ങാന്‍ എവിടുന്നാണ് കാശെന്ന് പലരും ചോദിക്കുമെന്നും കഞ്ചാവ് കടത്തിയാണ് ജീവിക്കുന്നതെന്ന് പൊതുവേ ഒരു പറച്ചിലുണ്ടെന്നും യൂട്യൂബില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും പൊന്നുവും ഷെബിനും പറയുന്നു.

Advertisement