ഇങ്ങനെ ടെൻഷൻ അടിക്കുക അല്ല വേണ്ടത് ഇതൊക്കെ ആസ്വദിക്കുകയാണ് വേണ്ടത്: ഷൂട്ടിനിടെ ധനുഷ് തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സംയുക്ത മേനോൻ

526

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത മേനോൻ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.

ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.

Advertisements

samyuktha-menon-7

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാറുമുണ്ട്. ഗ്ലാമറസ്സ് ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ വേഗത്തിൽ ആണ് വൈറൽ ആകാറുള്ളത്.

Also Read
ഇന്ന് എന്റെ ജന്മദിനമല്ല, ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ്, ചര്‍ച്ചയായി അഭിരാമിയുടെ വാക്കുകള്‍

തമിഴിൽ ധനുഷ് നായകനാകുന്ന വാത്തി എന്ന പുതുയ സിനിമയിൽ നായികയി എത്തുന്നത് സംയുക്ത മേനോൻ ആണ്. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് ഇടയിൽ സിനിമാ ഇൻഡസ്ട്രീയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും മറ്റു തുറന്നു പറഞ്ഞിരിക്കുകയാണ് സംയുക്ത മേനോൻ. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംയുക്തയുടെ വെളിപ്പെടുത്തൽ.

താൻ വളർന്ന് വരുന്ന താരമാണെന്നും നയൻതാരയെ പോലെയാകുമ്പോൾ ആളുകൾ തന്നെ കുറിച്ചും സംസാരിക്കുമെന്നും ആണ് നടി പറയുന്നത്. സ്ത്രീകൾക്ക് ഇന്ന് സിനിമയിൽ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിനിമ തെരഞ്ഞെടുക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണമെന്നും സംയുക്ത പറയുന്നു.

സംയുക്ത മേനോന്റെ വാക്കുകൾ ഇങ്ങനെ:

ഞാനൊക്കെ ഇപ്പോൾ വളർന്ന് വരുന്നതെയുള്ളു. നയൻതാര മാമിന്റെയൊക്കെ സ്ഥാനത്തെത്തി കഴിയുമ്പോൾ ആളുകൾ നമ്മളെ കുറിച്ചും സംസാരിച്ച് തുടങ്ങും. കാരണം അതുപോലെയുള്ള യാത്രയായിരുന്നു അവരുടേത്. ഇന്ന് സിനിമയിൽ സ്ത്രീകൾക്ക് കൊടുക്കുന്ന പ്രാധാന്യത്തിൽ വ്യത്യാസം വന്നിട്ടുണ്ട്.

samyuktha-menon-8

ഇന്ന് ഏതൊരു സിനിമ ചെയ്യുമ്പോഴും അതിനൊരു ഉദ്ദേശമുണ്ട്. നമ്മൾ ഓരോ സിനിമയും ചെയ്യുമ്പോൾ അത് മനസിൽ ആക്കണം. ഉദാഹരണത്തിന് വാത്തി ചെയ്യുമ്പോൾ എനിക്കറിയാം എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന്.
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കൊരുപാട് സ്ട്രസ് ഉണ്ടായിരുന്നു.

ഒന്നാമത് വലിയൊരു സിനിമ അതുപോലെ തന്നെ രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഞാൻ ഉറപ്പായും അഭിനയം ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാൽ സീൻ പേപ്പർ എവിടെയാണ് അത് എവിടെയാണ് ഇത് എവിടെയാണ് എന്നൊക്ക ചോദിച്ച് വലിയ ചിന്തയിലൊക്കെ ആയിരുന്നു ഞാൻ. അതുകണ്ടപ്പോൾ ധനുഷ് സാർ എന്നെ വിളിച്ച് സംസാരിച്ചു.

നമ്മൾ എത്തി നിൽക്കുന്ന ഈ സ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മൾ അവിടെ ഇപ്പോൾ എത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെ ടെൻഷനടിക്കുകയല്ല വേണ്ടത്. ഇതൊക്കെ ആസ്വദിക്കുകയാണ് വേണ്ടതെന്ന്. അതിനുശേഷം ആ സിനിമ എനിക്ക് നന്നായി എഞ്ചോയ് ചെയ്യാൻ കഴിഞ്ഞു. ധനുഷ് സാറും ഞാനും തമ്മിൽ നടത്തിയ സംഭാഷണങ്ങളിലൊന്ന് അതാണെന്നും സംയുക്ത പറയുന്നു.

Also Read
കഞ്ചാവ് കടത്തിയിട്ടല്ല, അധ്വാനിച്ചുണ്ടാക്കിയ കാശാണ്, ഗുരുവായൂരില്‍ 24 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കി പൊന്നുവും ഷെബിനും, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

Advertisement