സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ചിത്രങ്ങളുമായി നടി വീണ നന്ദകുമാർ, ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേയെന്ന് ആരാധകർ

145

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായ സൂപ്പർഹിറ്റ് സിനിമയായ കെട്ട്യോളാണെന്റെ മാലാഖ യിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി വീണ നന്ദകുമാർ. ചിത്രത്തിൽ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വീണ മുംബൈയിലാണ് ജനിച്ചതും പഠിച്ചതുമെല്ലാം.

മോഡലിംഗ് രംഗത്ത് നിന്നും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച താരം കടം കഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ചിത്രത്തിന് ശേഷം വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും വൈറലായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഒരു സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായി. ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ. എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

അതേ സമയം മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കിയ വീണ താൻ മറ്റൊരു മേഖലയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നതെന്ന് തുറന്ന് പറഞ്ഞിരുന്നു. സിനിമയിലെത്തും മുൻപേ ബാങ്കിലായിരുന്നു താൻ ജോലി ചെയ്തിരുന്നതെന്നാണ് വീണ വ്യക്തമാക്കിയത്. സിനിമയിലെത്തും മുൻപേ ബാങ്കിലായിരുന്നു ജോലി.

പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കിൽ കയറി. കുറച്ചു നാൾ അവിടെ ജോലി ചെയ്തു. അതിനിടയിൽ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വർഷം പോലും അവിടെ തികച്ചില്ല. ആദ്യ സിനിമ കഴിഞ്ഞപ്പോൾ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി.

സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയിൽ ജോലി ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാൻ. സിനിമയിൽ ഒരുപാട് സ്വപനങ്ങളുണ്ട്.

ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടൻ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷൻ ചെയ്യാൻ ഒരവസരം കിട്ടിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യുമെന്നും വീണ വ്യക്തമാക്കിയിരുന്നു.

View this post on Instagram

Into the blues.

A post shared by Veena Nandakumar (@veena_nandakumar) on

Advertisement