സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.
അതേസമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ വീണ ഇപ്പോള്‍ താനും ഭര്‍ത്താവും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് പറയുകയാണ്.
ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണെന്ന് പറഞ്ഞ് തുടങ്ങിയ നടി നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കി.
എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ് ഞാന്‍ . പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്ന് വീണ പറയുന്നു.
രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നതെന്ന് വീണ പറയുന്നു. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല നടി പറഞ്ഞു.
Also readസ്വര്‍ഗ്ഗത്തില്‍ അല്ല, അമ്മ എന്റെ ഒപ്പം ഇവിടെ തന്നെയുണ്ട്; കല്‍പ്പനയുടെ മകള്‍ പറയുന്നു