Home Entertainment Celebrities

മക്കളും മരുമക്കളും പേരമക്കളും ഒത്തുകൂടി; ഇത്തവണ ഓണം കളറാക്കി മല്ലിക സുകുമാരനും കുടുംബവും!

289

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇളയ അംഗമായ അല്ലിയുമെല്ലാം സോഷ്യൽമീഡിയയുലും താരങ്ങളാണ്. ഈ താര കുടുംബത്തിന്റെ ഓരോ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇത്തവണത്തെ ഓണവും താര കുടുംബം ഒരുമിച്ചാണ് ആഘോഷിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും കുടുംബം ഒന്നിച്ച് എത്തി മല്ലിക സുകുമാരനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തി കഴിഞ്ഞു.

Advertisements

പലപ്പോഴും ഓണത്തിന് ഒത്തുകൂടാൻ സാധിക്കാറില്ലെന്ന് പരാതി പറയാറുണ്ടായിരുന്ന മല്ലിക സുകുമാരന് ഈ ഓണം കളർഫുൾ ആയിരിക്കുകയാണ്. നിർബന്ധിതമായി വിശ്രമമെടുക്കേണ്ടി വരുമ്പോൾ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന് കുറിച്ച് കുടുംബത്തിന്റെ ഓണാഘഓഷ ചിത്രങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

ALSO READ- രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്; ഭര്‍ത്താവും ആയി പിരിഞ്ഞെന്ന് വീണ നായര്‍

ഇപ്പോഴിതാ, മൈൽ സ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ഓർമകൾ താരം പങ്കുവെച്ചതാണ് ഈ സാഹചര്യത്തിൽ വൈറലാകുന്നത്.

തന്റെ കുടുംബത്തിൽ അവരുടേതായ രീതിയിൽ എല്ലാവരും വളരെ തിരക്കുള്ളവരാണ്. ഇന്ത്യയ്ക്കുള്ളിൽ ഉണ്ടെങ്കിൽ എങ്ങനെ എങ്കിലും എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ നോക്കും. പക്ഷെ കഴിഞ്ഞ പ്രാവശ്യം ആടുജീവിതത്തിന്റെ സെറ്റിലായിരുന്നു പൃഥ്വിരാജ്. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് താൻ കണ്ടതെന്ന് മല്ലിക സുകുമാരൻ പറയുന്നു.

ALSO READ- സ്വര്‍ഗ്ഗത്തില്‍ അല്ല, അമ്മ എന്റെ ഒപ്പം ഇവിടെ തന്നെയുണ്ട്; കല്‍പ്പനയുടെ മകള്‍ പറയുന്നു

കൂടാതെ, ഇപ്പോഴത്തെ ആളുകൾ മെനക്കെട്ട് സദ്യ തയ്യാറാക്കാൻ ശ്രമിക്കുന്നില്ലെന്നും ഓർഡർ ചെയ്ത് കഴിക്കുകയാണെന്നും കുട്ടിക്കാലത്തെ തന്റെ ഓണവും ഇപ്പോഴത്തെ തന്റെ ഓണവും താരതമ്യപ്പെടുത്തി മല്ലിക പറഞ്ഞിരുന്നു..

ഓണം സുകുവേട്ടന് വളരെ പ്രാധാന്യമുള്ളതായിരുന്നു. എവിടെ ഷൂട്ടിങിന് പോയതാണെങ്കിലും മക്കളുടെ അടുത്തേക്ക് സുകുവേട്ടൻ ഓണക്കാലത്ത് വരുമായിരുന്നു. ഓണസദ്യയും ഞങ്ങളുടെ കൂടെയേ കഴിക്കൂ. സുകുവേട്ടൻ ഏറെ പ്രിയപ്പെട്ട ഓലൻ മക്കൾക്കും വലിയ ഇഷ്ടമാണെന്നും മല്ലിക പറഞ്ഞിരുന്നു.

തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ ധനം എനിക്ക് എന്റെ മക്കളാണ്. തന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഓണ ഓർമ്മ ഇന്ദ്രൻ ജനിച്ചപ്പോഴുള്ള ഓണമാണ്, ഇന്ദ്രന് അന്ന് ആറ് മാസം മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ആദ്യമായി ഒരു കുഞ്ഞ് കുടുംബത്തിലേക്ക് വന്ന സന്തോഷമായിരുന്നു എല്ലാവർക്കുമെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി.


മക്കളുടെ കാര്യം വരുമ്പോൾ സുകുവേട്ടന് എന്നും ഉത്സാഹമാണ്. ഇന്ദ്രൻ അന്നും ഇന്നും രാജുവിന് സപ്പോർട്ടാണ്. എന്നോട് പറഞ്ഞില്ലെങ്കിലും ഇരുവരും കാര്യങ്ങൾ പരസ്പരം സംസാരിക്കുമെന്നും കുടുംബത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു.

Advertisement