എനിക്ക് വേണ്ടി ചീത്തയാവാൻ വിജയൻ ചേട്ടൻ വേണം; വിവാഹമുറപ്പിച്ചതിന് പിന്നാലെ അച്ഛൻ പോയി; ജോലി ഉപേക്ഷിച്ച് കൈപിടിച്ച് നടത്തിയത് ഭർത്താവ്: കെഎസ് ചിത്ര

1439

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് ഗായിക കെഎസ് ചിത്ര. തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഗായിക ഇപ്പോൾ. വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്‌മാൻ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകരുടെ അനശ്വരമായ ഗാനങ്ങൾ പാടാൻ ചിത്രയ്ക്ക് കഴിഞ്ഞു.

ഇപ്പോഴും തന്റെ ശബ്ദ മാധുര്യംകൊണ്ടു ഏവരെയും അതിശയിപ്പിക്കുകയാണ് ഈ ഗായിക. സ്റ്റാർ സിംഗറിൽ ജഡ്ജായാണ് ചിത്ര പ്രേഷകർക്ക് മുന്നിൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

Advertisements

ഇതിനിടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. തനിക്ക് നോ പറയാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കൂടെ നിന്ന് ശക്തമായി മറുപടി നൽകുക ഭർത്താവാണ് എന്ന് പറയുകയാണ് ചിത്രാമ്മ. തന്റെ കരുത്ത് ഭർത്താവാണെന്നും ചിത്ര പറയുന്നു.

ALSO READ- മക്കളും മരുമക്കളും പേരമക്കളും ഒത്തുകൂടി; ഇത്തവണ ഓണം കളറാക്കി മല്ലിക സുകുമാരനും കുടുംബവും!

അച്ഛന്റെ മരണത്തിന് ശേഷം തനിക്ക് കൂട്ടായി ജീവിതത്തിലേക്ക് ഭർത്താവ് വന്നതിനെ കുറിച്ചാണ് ചിത്ര സംസാരിക്കുന്നത്. തനിക്ക് പെട്ടെന്ന് ആളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമർഥ്യമില്ല. തന്റെ കാര്യങ്ങളെല്ലാം ചെറിയ പ്രായത്തിൽ അച്ഛനാണ് തീരുമാനിച്ചിരുന്നത്.

തന്റെ അച്ഛന്റെ മ ര ണശേഷം വിജയൻ ചേട്ടൻ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയൻ ചേട്ടനാണ്. താൻ അന്നും ഇന്നും അനുസരിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് തന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ലെന്നും ചിത്ര പറയുന്നു.

എന്നാൽ ഭർത്താവ് വിവാഹശേഷം സ്വന്തം ജോലി പോലും ഉപേക്ഷിച്ചു കൂടെനിന്നു. തനിക്ക് വളരാൻ വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ അറിഞ്ഞു തന്നത് വിജയൻ എന്ന തന്റെ ഭർത്താവാണെന്നും കെഎസ് ചിത്ര പറയുന്നു.

ALSO READ- രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്; ഭര്‍ത്താവും ആയി പിരിഞ്ഞെന്ന് വീണ നായര്‍

‘എനിക്ക് ഒരുപാട് പേരോട് നോ പറയാൻ മടി വരുമ്പോൾ, അത് എങ്ങനെ പറയുമെന്ന് പേടി തോന്നുമ്പോൾ വിജയൻ ചേട്ടനെ പോലെ ഒരാൾ തന്നെ വേണം എനിക്കു വേണ്ടി ചീത്തയാവാൻ. നേരെ വാ നേരെ പോ സ്വഭാവക്കാരനാണ് അദ്ദേഹം. എന്നാൽ എത്രത്തോളം സഹകരിക്കുമോ അത്രത്തോലം വിട്ടുവീഴ്ചയും ചെയ്യും’- എന്നാണ് ഭർത്താവ് വിജയനെ കുറിച്ച് ചിത്ര പറയുന്നത്.

കൂടാതെ ഭർത്താവിന്റെ ഐഡിയയിലും തീരുമാനത്തിലുമാണ് ഓഡിയോ ട്രാക്സ്, കൃഷ്ണ ഡിജി ഡിസൈൻ സ്റ്റുഡിയോ ഒക്കെ തുടങ്ങിയത്. കല്യാണം കഴിക്കുമ്പോൾ വിജയൻ ചേട്ടൻ അലിൻഡ് എന്ന സ്ഥാപനത്തിൽ എൻജിനീയറായിരുന്നു. അച്ഛന്റെ രോഗം വല്ലാതെ മൂ ർ ച്ഛിച്ച് വരുന്ന സമയമായിരുന്നു അത്.

പിന്നീട് കല്യാണം ഉറപ്പിച്ച് അഞ്ചാം ദിവസം അച്ഛൻ മ രി ച്ചു. പിന്നെ തന്നെ കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. തനിക്കു വേണ്ടി ജോലി പോലും ഉപേക്ഷിച്ച് കൂടെ നിൽക്കുകയായിരുന്നു എന്നും കെഎസ് ചിത്ര പറയുന്നു.

Advertisement