ഇവര്‍ വീണ്ടും ഒന്നിച്ചോ? ; ഫോട്ടോയ്ക്ക് താഴെ വീണ കുറിച്ച കമന്റ് കണ്ടോ ?

95

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് വീണ നായർ. എന്നും വേറിട്ട കഥാപാത്രളാണ് വീണ തിരഞ്ഞെടുക്കാർ. നടി ചെയ്യുന്ന കോമഡി വേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇതിനോടകം ഒത്തിരി ചിത്രത്തിൽ വീണ അഭിനയിച്ചു.

Advertisements

വീണയുടെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. നടി തന്നെയാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 2022ൽ ആണ് ആർജെ അമനുമായി വീണ വേർപിരിഞ്ഞത്. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് ഇത് അറിയിച്ചത്. പിന്നാലെ മകനു വേണ്ടി വിവാഹ ബന്ധം വേർപ്പെടുത്തില്ല എന്നും ഇവർ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മുൻഭർത്താവിന്റെ പുതിയ പോസ്റ്റിന് താഴെ വീണ കമന്റ് കുറിച്ചിരിക്കുകയാണ്. ചുള്ളൻ ലുക്കിലുള്ള ചില ചിത്രങ്ങൾ കോർത്ത് വച്ച് ഒരു വീഡിയോ ആണ് അമൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.

also read
ഇത് വലിയൊരു പരീക്ഷണമാണ്; ഭ്രമയുഗം ബ്ലാക് ആന്‍ഡ് വൈറ്റില്‍ തന്നെ തിയറ്ററില്‍ എത്തും എന്ന് മമ്മൂട്ടി
മലേഷ്യയിലെ ലാങ്ക്വായിൽ നിന്നുള്ള ചിത്രങ്ങളാണ് എന്ന് അമൻ ഹാഷ് ടാഗിൽ വ്യക്തമാക്കുന്നുണ്ട്. ജീവിതം ആഘോഷിക്കുകയാണ് എന്നും, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗിൽ അമൻ പറയുന്നു.

ഒരു ലൗവ് ഇമോജിയും, സ്നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റായി ഇട്ടിരിയ്ക്കുന്നത്. പിന്നാലെ ഇത് സംബന്ധിച്ചുള്ള നിരവധി കമന്റാണ് വന്നത്.

Advertisement