Home Entertainment Celebrities

ഭര്‍ത്താവിനെ വീട്ടിലിരുത്തി ഭാര്യ ജോലിക്ക് പോകുന്ന രീതിയിലേക്ക് നാടുവളരണം, വീട്ടുകാര്യങ്ങളും കുട്ടികളെയും അവരുനോക്കട്ടെ, സൗഭാഗ്യ പറയുന്നു

74

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. താര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്.

Advertisements

സൗഭാഗ്യ സോഷ്യല്‍മീഡിയയിലെ താരമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇവര്‍ ഇടക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.

Also Read:ഇവര്‍ വീണ്ടും ഒന്നിച്ചോ? ; ഫോട്ടോയ്ക്ക് താഴെ വീണ കുറിച്ച കമന്റ് കണ്ടോ ?

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സൗഭാഗ്യ. പരമ്പരാഗത രീതികള്‍ മാറണമെന്നും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന രീതിയിലേക്ക് നാടുവളരണമെന്നും സൗഭാഗ്യ പറയുന്നു.

ഭാര്യ ജോലിക്ക് പോകുമ്പോള്‍ ഭര്‍ത്താവ് വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കുന്ന രീതിയിലേക്ക് നാടുവളരണമെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. അര്‍ജുനെ വീട്ടിലിരുത്തിയിട്ട് തനിക്ക് ജോലിക്ക് പോകാനാണ് താത്പര്യമെന്നും സൗഭാഗ്യ പറയുന്നു.

Also Read:ഒരു അച്ഛനും അമ്മയും പെര്‍ഫക്ട് അല്ല; കുട്ടികളെ എങ്ങനെ ഹാന്റില്‍ ചെയ്യാം എന്നതിനെ കുറിച്ച് പേളി

അര്‍ജുനും അതാണ് ഇഷ്ടമെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് അര്‍ജുന്‍ തനിക്ക് പൂക്കള്‍ കൊണ്ടുതരാറുണ്ടെന്നും അമ്മ അത് പിച്ച് പറിച്ച് കളയാറുണ്ടായിരുന്നുവെന്നും കുട്ടിക്കാലത്തെ പ്രണയത്തെ ഓര്‍ത്തെടുത്ത് സൗഭാഗ്യ പറയുന്നു.

Advertisement