ഒരു അച്ഛനും അമ്മയും പെര്‍ഫക്ട് അല്ല; കുട്ടികളെ എങ്ങനെ ഹാന്റില്‍ ചെയ്യാം എന്നതിനെ കുറിച്ച് പേളി

31

താൻ ഒരു സംഭവം ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പേളി മാണി. തുടക്കത്തിൽ അവതരണത്തിൽ ആയിരുന്നു പേളി തിളങ്ങിയത് പിന്നീട് സിനിമയിലേക്കും ഈ താരം എത്തി. വിവാഹത്തോടെ തന്റെ സ്വന്തം യൂട്യൂബ് ചാനൽ വഴി വിശേഷം പങ്കുവെക്കുവെച്ച് പേളി എത്താറുണ്ട്. ഇതിലൂടെ താരം പങ്കിടുന്ന വിശേഷം എല്ലാം നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്.

Advertisements

തന്റെ ജീവിതത്തെ പോസിറ്റീവായി കാണാൻ ആണ് പേളിയ്ക്ക് ഇഷ്ടം. മാത്രമല്ല മറ്റുള്ളവരെ പോസിറ്റീവ് ആക്കിനിർത്താൻ ഉള്ള കഴിവും പേളിയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ പലരും പേളിയോട് പല സംശയവും ചോദിച്ചു എത്താറുണ്ട്.

ഇപ്പോൾ ഒരു അമ്മ ആവശ്യപ്പെട്ടത് പ്രകാരം പാരന്റിങ് ടിപ് വെളിപ്പെടുത്തുകയാണ് പേളി. ‘പലപ്പോഴും ഞാനൊരു മോശമായ അമ്മയാണെന്നാണ് എന്റെ തോന്നൽ. എന്റെ മകൾ ഹൈപ്പർ ആക്ടീവാണ്, പലപ്പോഴും അവളെ കൃത്യമായി ഹാന്റിൽ ചെയ്യാൻ എനിക്ക് കഴിയുന്നില്ല. അവസാനം അത് ദേഷ്യത്തിലും കുറ്റബോധത്തിലും വന്നു നിൽക്കും. എന്തെങ്കിലും ഒരു പാരന്റിങ് ടിപ് പറഞ്ഞുതരാമോ’ എന്നായിരുന്നു ആ അമ്മയുടെ ചോദ്യം.

ഇതിന് കൃത്വമായ മറുപടി തന്നെ പേളി പറഞ്ഞുകൊടുത്തു. ‘എന്തെങ്കിലും കുറുമ്പ് മക്കൾ കാണിക്കുമ്പോൾ, അവരോട് സംസാരിക്കുമ്പോൾ എപ്പോഴും അവരുടെ ഐ കോണ്ടാക്ടിന് താഴെ നമ്മൾ ഉണ്ടാവണം. അവർ നമ്മളെ നോക്കുമ്പോൾ തല ഉയർത്തി മുകളിലോട്ടല്ല, താഴോട്ട് നോക്കണം. അതിന് നമ്മൾ മുട്ടുകുത്തി ഇരിക്കുകയോ, അവരെ എവിടെയെങ്കിലും ഉയരത്തിൽ കയറ്റി നിർത്തുകയോ ചെയ്യുക. എന്നിട്ട് വാത്സല്യത്തോടെ എന്താണ് പറ്റിയത് എന്ന് ചോദിക്കുക. എന്ത് ചെയ്യരുത് എന്ന് പറയുന്നതിന് പകരം, എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുക’ എന്നാണ് പേളി പറഞ്ഞത്.

‘ഒരു അച്ഛനും, ഒരു അമ്മയും പെർഫക്ട് അല്ല. പക്ഷേ എല്ലാ അച്ഛനമ്മമാരും മക്കളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നു. കുട്ടികളെ എങ്ങനെ ഡീൽ ചെയ്യണം എന്നറിഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ. പിന്നെ ഓരോ കുട്ടിയും വ്യത്യസ്തരാണ്’ എന്നും പേളി പറഞ്ഞു.

 

Advertisement