ഇത്തവണ വില്ലനല്ല, തമാശ പറഞ്ഞ് ചിരിപ്പിക്കാന്‍ രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍, പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി വേട്ടൈയന്‍

23

ടിജെ ത്ധാനവേലിന്റെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് വേട്ടൈയന്‍. സൂര്യയുടെ ഹിറ്റ് ചിത്രം ജയ് ഭീം സംവിധാനം ചെയ്തതും ത്ധാനവേലായിരുന്നു. ചിത്രം ഹിറ്റായതോടെ ത്ധാനവേലും രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ചിത്രത്തിന്റെ ഷൂട്ടിഗ് പുരോഗമിക്കുകയാണ്. വരുന്ന ഒക്ടോബറില്‍ വേട്ടൈയന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുന്നതെന്നാണ് സിനിമാട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

Also Read:ആടുജീവിതത്തില്‍ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തപ്പോള്‍ വേറെ ആരെയും കിട്ടിയില്ലേ എന്നായിരുന്നു പലരും ചോദിച്ചത്, അയാള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ, തുറന്നുപറഞ്ഞ് ബ്ലെസ്സി

ചിത്രത്തില്‍ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. വേട്ടൈയനില്‍ മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും മഞ്ജുവാര്യരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വേറിട്ട ഒരു ഹ്യൂമറസ് കഥാപാത്രത്തെയാണ് ഫഹദ് വേട്ടൈയനില്‍ അവതരിപ്പിക്കുന്നത്. ടിജെ ത്ധാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വേട്ടൈയനിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Also Read:ഞാനാണ് സംവിധായകന്‍ എന്നറിഞ്ഞതോടെ നിര്‍മ്മാതാവ് പിന്മാറി, ആ മോഹന്‍ലാല്‍ ചിത്രം ഷാജി കൈലാസിന് എന്നേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു, തുറന്നുപറഞ്ഞ് സിബി മലയില്‍

തലൈവര്‍ 171 എന്ന് താത്കാലിക പേരു നല്‍കിയിരിക്കുന്ന ചിത്രത്തിലും രജനികാന്താണ് നായകവേഷത്തില്‍ എത്തുന്നത്. പ്രമുഖ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെയും ചിത്രത്തിലേക്ക് സംവിധായകന്‍ പരിഗണിക്കുന്നുണ്ട്.

Advertisement