എന്നെ പുറത്തേക്ക് വിടാമോ ബിഗ് ബോസ്, ഞാന്‍ ചെയ്യാത്ത കാര്യം എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല, ഇവിടെ നിന്നാല്‍ ഡിപ്രഷനടിക്കും, അഭ്യര്‍ത്ഥിച്ച് അന്‍സിബ

60

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ ആറ് ഇപ്പോള്‍ ഒരു മാസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഏതാനും മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്നും പുറത്തായിട്ടുണ്ട്.

Advertisements

മറ്റ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കഠിന പോരാട്ടം തുടരുകയാണ്. ഇവരില്‍ പലരും ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. അതില്‍ ഒരാളാണ് അന്‍സിബ. ഷോ ആരംഭിച്ചപ്പോള്‍ വളരെ സൈലന്റായിട്ടായിരുന്നു അന്‍സിബ ഉണ്ടായിരുന്നത്.

Also Read:ഇത്തവണ വില്ലനല്ല, തമാശ പറഞ്ഞ് ചിരിപ്പിക്കാന്‍ രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍, പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി വേട്ടൈയന്‍

എന്നാല്‍ കണ്ണിംഗായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പറയണ്ട കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും യാതൊരു പേടിയുമില്ലാതെ അന്‍സിബ പറയും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ അപ്‌സരയോട് തര്‍ക്കുന്ന അന്‍സിബയെയാണ് കാണാന്‍ കഴിഞ്ഞത്.

തനിക്ക് അപ്‌സര പറയുന്ന കാര്യം കേള്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അസംബ്ലിയില്‍ നിന്നും പിന്മാറുകയായിരുന്നു അന്‍സിബ. ഈ സംഭവത്തിന് പിന്നാലെ പവര്‍ ടീം അന്‍സിബയ്ക്ക് പനിഷ്‌മെന്റും നല്‍കിയിട്ടുണ്ട്. മോണിംഗ് ടാസ്‌ക് നല്‍കിയതിന് പിന്നാലെ ബിഗ്് ബോസിനോട് സംസാരിക്കാനെത്തുകയായിരുന്നു അന്‍സിബ.

Also Read:ആടുജീവിതത്തില്‍ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തപ്പോള്‍ വേറെ ആരെയും കിട്ടിയില്ലേ എന്നായിരുന്നു പലരും ചോദിച്ചത്, അയാള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ, തുറന്നുപറഞ്ഞ് ബ്ലെസ്സി

തനിക്ക് ബിഗ് ബോസ് ഹൗസില്‍ നിന്നും പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു താരം. തന്നെ എല്ലാവരും മോശക്കാരിയായി ചിന്തിച്ചത് തെറ്റായിപ്പോയി എന്നും താന്‍ അങ്ങനെയൊരാള്‍ അല്ലെന്നും താന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാറില്ലെന്നും തനിക്ക് അത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യവും വിഷമവും വരുമെന്നും അന്‍സിബ പറയുന്നു.

തന്നെ പുറത്തേക്ക് വിടാമോ എന്ന് ബിഗ് ബോസിനോട് അപേക്ഷിച്ച അന്‍സിബ താന്‍ ചെയ്യാത്ത കാര്യം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സന്തോഷത്തോടെ ഇവിടെ നിന്നും പോയിക്കോളാമെന്നും ഇവിടെ ഇനി നിന്നാല്‍ താന്‍ ഡിപ്രഷന്‍ പേഷ്യന്റായിപ്പോകുമെന്നും പറയുന്നു.

Advertisement