സംവിധായകൻ വായിച്ചു നോക്കാൻ പറഞ്ഞ് വെയിലിന്റെ തിരക്കഥ അയച്ചു, ഞാനത് വായിക്കാതെ നോ പറഞ്ഞു ; താന് വേണ്ടെന്ന് വച്ചിട്ടും തന്നെ തേടി വന്നതാണ് സിനിമ സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച ശ്രീരേഖയുടെ വാക്കുകൾ

34

വെയിൽ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച നടിയാണ് ശ്രീരേഖ. ചിത്രത്തിൽ ഷെയ്ൻ നിഗമിന്റെ അമ്മയായാണ് വേഷമിട്ടത്. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് നടി ശ്രീരേഖ സിനിമയിൽ എത്തിയത്. ആലപ്പുഴക്കാരിയായ ശ്രീരേഖ സൈക്കോളജിസ്റ്റാണ്.

പ്രതീക്ഷിക്കാതെ എത്തിയ ഓഫറാണ് വെയിൽ എന്ന ചിത്രമെന്നാണ് ശ്രീരേഖ പറയുന്നത്. ഒരിക്കൽ വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു ഇതെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീരേഖ ചിത്രത്തെ കുറിച്ച് മനസ് തുറക്കുന്നത്. ഇപ്പോഴിത സിനിമയിൽ എത്തിയതിനെ കുറിച്ചും കഥാപാത്രത്തിനായി ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ചും അഭിമുഖത്തിൽ നടി വെളിപ്പെടുത്തുന്നുണ്ട്.

Advertisements

ALSO READ

ശ്രീരേഖയുടെ വാക്കുകൾ ഇങ്ങനെ.. അമ്മ വേഷം എന്ന് കേട്ടപ്പോൾ ഒട്ടും പേടി തോന്നിയില്ല. ഒന്നാമത് ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേർന്ന ഓഫർ. ഒരുപാട് തവണ വന്ന അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. സംവിധായകൻ വായിച്ചു നോക്കാൻ പറഞ്ഞ് വെയിലിന്റെ തിരക്കഥ അയച്ചു. ഞാനത് വായിച്ചില്ല, വായിക്കാതെ നോ പറഞ്ഞു.

ജീവിതത്തിൽ ആദ്യായിട്ടാണ് ഒരു സിനിമയുടെ മുഴുവൻ തിരക്കഥ ഞാൻ കാണുന്നത്. ഇതിലേക്കില്ല എന്ന് തന്നെയായിരുന്നു തീരുമാനം. ഞാനൊരു സൈക്കോളജിസ്റ്റാണ്, അതാണ് എന്റെ പ്രൊഫഷൻ എന്ന് തന്നെയാണ് ചിന്തിച്ചിരുന്നത്. പക്ഷേ സത്യം പറഞ്ഞാൽ ഈ കഥാപാത്രത്തിന് വേണ്ടി ശരത് എനിക്ക് വേണ്ടി കാത്തിരുന്നുവെന്ന് തന്നെ പറയാം. ഒടുവിൽ ചെയ്യാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമല്ലോ എന്ന് ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

കഥാപാത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടി. ഈ പ്രായവ്യത്യാസം തന്നെയാണ് പ്രധാന കാരണം. രണ്ട് വലിയ മക്കളുടെ അമ്മ, അതും ജീവിതത്തിൽ ഒരുപാട് കഷ്ടതകളിലൂടെ കടന്ന് വന്ന സ്ത്രീയാണ് രാധ. അവരുടെ സ്ഥായീ ഭാവം ദേഷ്യമാണ്. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറമേ കാണിക്കാത്ത കഥാപാത്രം. ഞാനതിന് നേരെ വിപരീതമാണ്. ശാരീരികമായും കുറേയധികം മാറ്റങ്ങൾ വേണ്ടി വന്നു. ഏതാണ്ട് 18 കിലോയോളം ഭാരം കൂട്ടേണ്ടി വന്നു. ഫാസ്റ്റ് ഫുഡും ചോക്ലേറ്റും ഐസ്‌ക്രീമുമായിരുന്നു അന്നത്തെ പ്രധാന ഭക്ഷണം.

”ഷെയ്ൻ കുറച്ച് പടങ്ങളൊക്കെ ചെയ്ത് വന്ന സമയമാണ്, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നല്ല നടൻ എന്ന പേരും കിട്ടിയിട്ടുള്ള നടനാണ്. ഞാനാണെങ്കിൽ താരതമ്യേന പുതുമുഖം. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ ഷെയ്നിന്റെ ഒരു സീൻ ആണ് എടുക്കുന്നത്. എന്നെ കണ്ടപ്പോൾ അമ്മ എന്ന് പറഞ്ഞാണ് ഷെയ്ൻ സ്വാഗതം ചെയ്തത്. അതോടെ ഞാൻ ഭയങ്കര ഹാപ്പിയായി. ആദ്യമേ നമ്മളെ കംഫർട്ടബിൾ ആക്കിയതുകൊണ്ട് പിന്നീട് അഭിനയിക്കുമ്പോൾ ഒരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ.

ALSO READ

കമൽ ഹാസൻ പാതി വഴിയിൽ ഇട്ടിട്ട് പോയി, ഭരതൻ ചെയ്തത് ഇങ്ങനെ, പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ: ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ

താന് വേണ്ടെന്ന് വച്ചിട്ടും തന്നെ തേടി വന്നതാണ് സിനിമ. ആദ്യ ചിത്രത്തിൽ തന്നെ പുരസ്‌കാരവും കിട്ടി. ഭയങ്കര ബഹുമാനമുണ്ട് സിനിമാ വ്യവസായത്തോട് എന്നും ശ്രീരേഖ പറയുന്നുണ്ട്. ചെറുപ്പത്തിൽ കുറച്ച് സിനിമകളും സീരിയലുകളും ചെയ്തിരുന്നു. അങ്ങനെ എടുത്തു പറയാവുന്ന കഥാപാത്രങ്ങൾ ഒന്നുമല്ല. പിന്നീട് പഠിത്തത്തിലേക്ക് ശ്രദ്ധ കൊടുത്തു. അഭിനയം പൂർണമായും വിട്ടു. ജോലി ആയി. അങ്ങനെ ആ ഒരു പ്രൊഫഷനുമായി പോകുമ്പോഴാണ് വെയിൽ വന്നെത്തുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. അത്യാവശ്യം ടിക് ടോകിലൊക്കെ സജീവമായിരുന്നു ഞാൻ. അതിലെ വീഡിയോകൾ കണ്ടാണ് ശരത് എന്നെ വിളിക്കുന്നതും. ഇനി സിനിമ തന്നെയാകുമോ എന്റെ കരിയർ എന്നൊന്നും എനിക്ക് അറിയില്ല എന്നും ശ്രീരേഖ പറയുന്നുണ്ട്.

Advertisement