Home Entertainment Celebrities

ദിവസവും ഒരേ മുഖമല്ലേ കാണുന്നത് അപ്പോള്‍ അടി ഉണ്ടാകും, യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് വിധുപ്രതാപും ദീപ്തിയും

104

ഗായകൻ വിധുപ്രതാപും ഭാര്യയും നടിയും ആയ ദീപ്തിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര കുടുംബം. ഈ ദമ്പതികൾ ഒരുമിച്ചെത്തുന്ന യൂട്യൂബ് വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്. 2008 ൽ ആയിരുന്നു ഇവർ വിവാഹിതരായത്. ഇപ്പോൾ ലോക്ഡൗൺ സമയത്ത് യൂട്യൂബ് ചാനൽ തുടങ്ങാൻ ഉണ്ടായ കാരണത്തെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത്. 

ഒരു പണിയും ഇല്ലാത്തതിന്റെ കാരണമാണ് യൂട്യൂബ് ചാനൽ സംഭവിക്കാൻ കാരണമായതെന്ന് ഇവർ പറയുന്നു. വീട്ടിലിരിക്കുന്നു രാവിലെ 11, 12 മണിയാകുമ്പോൾ എഴുന്നേൽക്കും, ഭക്ഷണം കഴിക്കും എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കും താരങ്ങൾ പറഞ്ഞു.

Advertisements

ആ സമയത്ത് വരുന്ന വാർത്തകൾ ഒക്കെ നെഗറ്റീവ് ആയിരുന്നു. അങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. ഭാര്യയും ഭർത്താവ് ആയാലും അച്ഛനും മക്കളും ആയാലും ഒരുപാട് നാൾ അവരെ മാത്രം കണ്ടുകൊണ്ടിരുന്നാൽ ചെറിയ അടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

നമ്മൾ അടികൂടാതിരിക്കണമെങ്കിൽ ഇത് തുടരുന്നത് നല്ലതാണെന്ന് ദീപ്തിയാണ് പറഞ്ഞത്. എന്തുപറഞ്ഞാലും ഒരേ മുഖമല്ലേ രാവിലെ വൈകുന്നേരം കാണുന്നതെന്ന് വിധുപ്രതാപും പറഞ്ഞു. അതേസമയം സ്‌ക്രിപ്റ്റ് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അടിയുണ്ടായിരുന്നുവെന്നും ദീപ്തി പറഞ്ഞു. വളരെ ഓപ്പൺ ആയിട്ടാണ് ഇവർ സംസാരിച്ചത്.

Advertisement