Home Entertainment Celebrities

കൊണ്ടും കൊടുത്തും പതിനാലു വർഷങ്ങൾ; ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട ഗായകൻ വിധുപ്രതാപും ഭാര്യ ദീപ്തിയും

218

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവർന്ന ഗായകനും വിധികർത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നർത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. 2008 ഓഗസ്റ്റ് 20നാണ് താരങ്ങൾ വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചത്.

Advertisements

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഏറെ പ്രശസ്തനായത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്രിയ എന്ന ഗാനമാണ് പിന്നീട് വിധുവിനെ ശ്രദ്ധേയനാക്കിയത്. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായിരിക്കുകയാണ്. ഈയടുത്ത് ‘ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു’ എന്ന പാട്ട് വിധു ന്യൂ വേർഷനായി പാടിയിരുന്നു. വിധുവിന്റെ പാട്ടിനൊപ്പം ദീപ്തി ചുവടുവെച്ച വീഡിയോ വൈറൽ ആയിരുന്നു.

ALSO READ- ആരതി പൊടിയെ നെഞ്ചോട് ചേർത്ത് ഡോ. റോബിൻ; വിവാഹ ഒരുക്കങ്ങൾ തകൃതി, മോഹൻലാലിനെ കണ്ട് അനുഗ്രഹം തേടി പ്രണയജോഡികൾ

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുകയാണ് ഇരുതാരങ്ങളും. ഒരേ കോളേജിൽ പഠിച്ചവരാണ് ഇരുവരും. എന്നാൽ പഠിക്കുന്ന സമയത്ത് വിധുവിനെ അറിയില്ലായിരുന്നു എന്ന് ദീപ്തി പറഞ്ഞിരുന്നു.

ഒടുവിൽ ഇപ്പോൾ താരങ്ങൾ ഇവരുടെ ജീവിതത്തിലെ വിലപ്പെട്ട വിശേഷങ്ങളിലൊന്ന് സംബന്ധിച്ചുള്ള സന്തോഷം ഇരുവരും അറിയിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹ വാർഷിക ദിനമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. താരങ്ങളുടെ പതിനാലാമത്തെ വിവാഹ വാർഷിക ദിനമാണിത്.

ALSO READ- വീണ്ടും മഞ്ജു സുനിച്ചൻ ടാറ്റു ചെയ്തു, പുതിയ ടാറ്റു എവിടെയാണെന്ന് കണ്ടോ

വിശേഷ ദിനത്തിൽ വിധു പങ്കുവെച്ച ക്യാപ്ഷൻ ആണ് ശ്രദ്ധേയമായത്. കൊണ്ടും കൊടുത്തും പതിനാലു വർഷങ്ങളായി, വാങ്ങാനും തരാനും ഇനിയും കൂടെ ഉണ്ടാകും. ഇതായിരുന്നു ക്യാപ്ഷൻ. ഇരുവരുടെ ചിത്രങ്ങൾ പങ്കുവെച്ചുള്ള വീഡിയോയും ശ്രദ്ധേയമായി. നിരവധി പേർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.

Advertisement