മുകേഷിന്റെ നായികയായി അഭിനയിക്കാനെത്തിയ വിദ്യ ബാലന്‍ പിന്നെ ചെയ്തത്‌

51

ബോളിവുഡ് താരസുന്ദരി മലയാളിയായ വിദ്യാ ബാലന്‍ ബോളിവുഡിനും മുന്‍പേ ചുവടുവയ്ക്കാന്‍ തയ്യാറെടുത്ത സിനിമ മേഖല മോളിവുഡ് ആയിരുന്നു.

Advertisements

പുതുമുഖ നായിക എന്ന നിലയില്‍ മുകേഷിനൊപ്പം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ സൈന്‍ ചെയ്തെങ്കിലും പിന്നീടു ചിത്രം നടക്കാതെ പോകുകയായിരുന്നു, തുടര്‍ന്ന് ബോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുകയും തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയുമായിരുന്നു ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ വിദ്യാ ബാലന്‍.

വീണ്ടും വിദ്യാ ബാലനെ മലയാളത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമം നടന്നിരുന്നു, കമല്‍ സംവിധാനം ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു വിദ്യയെ നായികയാക്കാന്‍ തീരുമാനിച്ചത്, എന്നാല്‍ ചിത്രം ഉപേക്ഷിക്കുകയും ലോഹിതദാസ് ചക്രം എന്ന പേരില്‍ ആ സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

വിദ്യാ ബാലന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് ഒടുവില്‍ പ്രഖ്യാപിച്ചതും സംവിധായകന്‍ കമല്‍ തന്നെയായിരുന്നു .

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന ചിത്രത്തില്‍ വിദ്യാ ബാലനെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം കമല്‍ ചിത്രം ഉപേക്ഷിക്കുകകയായിരുന്നു വിദ്യ.

Advertisement