അവളോടിറുക്കും ഒരുവിധ സ്നേഹിതന്‍ ആണേന്‍; നടുറോഡില്‍ നിന്നും പകര്‍ത്തിയ ചിത്രം പങ്കുവെച്ച് വിഘ്നേശ്

175

മലയാളത്തിലടക്കം ഏറെ ആരാധകരുള്ള നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ കടന്നുവന്ന നടി പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലാണ് സ്ഥാനം ഉറപ്പിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നയന്‍. ഇതിനോടകം നിരവധി സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. സംവിധായകന്‍ വിഘ്നേശ് ശിവനെയാണ് നടി വിവാഹം കഴിച്ചത്. ഇവരുടെത് പ്രണയ വിവാഹം ആയിരുന്നു. ഇപ്പോള്‍ താരം പങ്കിട്ട ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

തമിഴ് സംവിധായകന്‍ മാത്രമല്ല, ഗാന രചയിതാവ് കൂടെയായ വിഘ്നേശ് ഭാര്യയ്ക്ക് വേണ്ടി ഒരു വരി കവിതയും ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

Advertisements

നടുറോഡില്‍ നയന്‍താരയുടെ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് വിക്കി മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ചത്. ‘അവളോടിറുക്കും ഒരുവിധ സ്നേഹിതന്‍ ആണേന്‍’ എന്നാണ് നയന്‍താരയ്ക്ക് വേണ്ടി വിക്കി എഴുതിയ ആ ഒരു വരി കവിത.

also read
എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തി; മഞ്ജു മകനെ കുറിച്ച്‌
 

അതേസമയം കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമ ലോകത്ത് വലിയൊരു സ്ഥാനമാണ് നടി നയന്‍താര സ്വന്തമാക്കിയത്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്ന് വന്ന നയന്‍താര പിന്നീട് മറ്റു ഭാഷ ചിത്രങ്ങളില്‍ തിളങ്ങുകയായിരുന്നു.

ഇതിനിടെ നടിയുടെ സിനിമാ ജീവിതത്തില്‍ ഒരുപാട് താഴ്ചകള്‍ നയന്‍താരയ്ക്ക് വന്നിട്ടുണ്ട്. ടെലിവിഷന്‍ അവതാരിക ആയിട്ടായിരുന്നു നയന്‍താരയുടെ തുടക്കം, പിന്നാലെ മലയാള സിനിമയിലേക്ക് എത്തി, അവിടെ നിന്നും തിരക്കുള്ള നടിയായി മാറി.

 

 

Advertisement