Home Entertainment Celebrities

വെറും ഒരു ബിസിനസ്സുകാരന്റെ കൂടെ സുരേഷേട്ടന്‍ മകളെ പറഞ്ഞുവിടുമോ, മരുമകന്‍ ആളൊരു നിസ്സാരക്കാരനായിരിക്കില്ല, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ഭാഗ്യയുടെ വിവാഹം

709

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം.

Advertisements

അടുത്തിടെയായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ എന്‍ഗേജ്മെന്റ് കഴിഞ്ഞത്. ബിസിനസ്സുകാരനായ ശ്രേയസ് മോഹനാണ് വരന്‍. ഭാഗ്യയുടെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: വിജയിയെ റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയില്ലല്ലോ, ലിയോയുടെ ഷൂട്ട് മൂന്നാറില്‍ നിന്നും കാശ്മീരിലേക്ക് മാറ്റിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയും ഭാര്യയും മകള്‍ ഭാഗ്യയും പ്രധാനമന്ത്രിയെ വിവാഹം ക്ഷണിക്കാന്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

താമര രൂപത്തിലുള്ള ഒരു ആറന്മുള കണ്ണാടിയും സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്തിനൊപ്പം പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഗുരുവായൂരില്‍ വെച്ചാണ് ഭാഗ്യയുടെ വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: നിങ്ങള്‍ മോശം വസ്ത്രങ്ങള്‍ ധരിച്ചിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പുരുഷന്മാരെ കുറ്റം പറയും, സാരിയുടുത്ത് നെഞ്ചും അരക്കെട്ടും കാണിച്ച് ബസ്സില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെങ്കില്‍ ആയിക്കോ, തുറന്നടിച്ച് രേഖ നായര്‍

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മരുമകനെ കുറിച്ച് ആരാധകര്‍ക്കിടയിലും സംസാരമുയരുകയാണ്. മരുമകന്‍ അത്ര നിസ്സാരക്കാരനായിരിക്കില്ലെന്നും വെറും ഒരു ബിനസ്സുകാരന്റെ കൂടെ മകളെ സുരേഷേട്ടന്‍ പറഞ്ഞുവിടുമോ എന്നുമൊക്കെയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

Advertisement