വിജയിയെ റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയില്ലല്ലോ, ലിയോയുടെ ഷൂട്ട് മൂന്നാറില്‍ നിന്നും കാശ്മീരിലേക്ക് മാറ്റിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

1587

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: നിങ്ങള്‍ മോശം വസ്ത്രങ്ങള്‍ ധരിച്ചിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പുരുഷന്മാരെ കുറ്റം പറയും, സാരിയുടുത്ത് നെഞ്ചും അരക്കെട്ടും കാണിച്ച് ബസ്സില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെങ്കില്‍ ആയിക്കോ, തുറന്നടിച്ച് രേഖ നായര്‍

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ കാശ്മീര്‍ ആയിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് കാശ്മീര്‍ തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. മൂന്നാറില്‍ ആയിരുന്നു ആദ്യം സിനിമ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ സൗത്ത് ഇന്ത്യയില്‍ എവിടെയും വിജയിയെ റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്നും ലോകേഷ് പറയുന്നു.

Also Read: മഞ്ജു വാര്യറുടെ ആ പ്രിയപ്പെട്ട പീലി ആരാണ് , കണ്ടുപിടിച്ച് ആരാധകര്‍

അതുകൊണ്ടാണ് സ്ഥലം മാറ്റിയത്. അങ്ങനെയാണ് കാശ്മീര്‍ തെരഞ്ഞെടുത്തതെന്നും ലോകേഷ് വ്യക്തമാക്കി. ലിയോയില്‍ വിജയിക്കൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement