Home Entertainment Celebrities

മഞ്ജു വാര്യറുടെ ആ പ്രിയപ്പെട്ട പീലി ആരാണ് , കണ്ടുപിടിച്ച് ആരാധകര്‍

250

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു ജനപ്രിയ നായകന്‍ ദിലീപുമായി പ്രണയത്തില്‍ ആയി വിവാഹം കഴിക്കുന്നത്. പിന്നാലെ വലിയൊരു ഇടവേള എടുത്ത താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.

ഇപ്പോള്‍ നടി പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. രമേഷ് പിഷാരടിയുടെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മഞ്ജു. ‘ഹാപ്പി ബേര്‍ത്ത് ഡേ ഡിയറസ്റ്റ് പീലി, ലവ് യു സോ മച്ച്’ എന്നാണ് മഞ്ജു പറഞ്ഞത്. അതേസമയം രമേഷ് പിഷാരടിയുമായി നല്ല ഒരു സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ആളാണ് മഞ്ജു വാര്യര്‍.

also read
മൈക്കിളപ്പനേയും ഭീഷ്മപര്‍വ്വത്തേയും വീഴ്ത്തി കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂട്ടിയുടെ തന്നെ റെക്കോര്‍ഡ് ഇനി പഴങ്കഥ!
രമേഷ് പിഷാരടിയുടെയും സൗമ്യയുടെയും മൂന്ന് മക്കളില്‍ മൂത്ത മകളായ പീലി എന്ന പൗര്‍ണമിയുടെ പിറന്നാള്‍ ആണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പിഷാരടിയും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചു. ഗിരിധര്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്, ഗോവര്‍ധനന്‍ മൂന്നാമത്തെ മകനാണ്.

 

Advertisement