അവര്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ട് അതിന്റെ തെളിവാണ് ഇത്; നാഗ ചൈതന്യ പങ്കുവെച്ച പോസ്റ്റ്

1848

ആരാധകരെ ഏറെ വേദനിപ്പിച്ച ഒരു വിവാഹമോചനമായിരുന്നു നടി സമാന്ത റുത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും. ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇരുവരും നാലുവര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്, വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനത്തിന്റെ കാരണം രണ്ടുപേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisements

തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് വിവാഹമോചനത്തെക്കുറിച്ച് ഇവര്‍ ആരാധകരെ അറിയിച്ചത്. ഇപ്പോഴും തന്റെ മുന്‍ ഭാര്യക്കൊപ്പം ഉള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് നാഗ ചൈതന്യ. ഇരുവരും ഒന്നിക്കണം എന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം. ഇതിനിടെ ഇരുവരും രഹസ്യമായി ബന്ധം തുടരുന്നുണ്ടോ എന്ന് ചിലര്‍ക്ക് സംശയമുണ്ട്.

നടന്‍ പങ്കുവെച്ച ഒരു ഫോട്ടോ തന്നെയാണ് ഇതിന്റെ കാരണം. സമാന്തയും നാഗ ചൈതന്യയും ഒന്നിച്ചിരുന്ന കാലത്ത് ദത്ത് എടുത്തതാണ് ഹാഷ് എന്ന ഫ്രഞ്ച് ബുള്‍ ഡോഗിനെ. ഒരു കുഞ്ഞിനെപ്പോലെ ഇവര്‍ക്കിടയില്‍ ഹാഷ് ഉണ്ടായിരുന്നു . പരസ്പരം വേര്‍പിരിഞ്ഞപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വം സാമന്തയാണ് ഏറ്റെടുത്തത്.  പിന്നാലെ നിരവധി ഫോട്ടോസ് നടി ഷെയര്‍ ചെയ്തു.

also read
മഞ്ജു വാര്യറുടെ ആ പ്രിയപ്പെട്ട പീലി ആരാണ് , കണ്ടുപിടിച്ച് ആരാധകര്‍
എന്നാല്‍ ഇപ്പോഴിതാ കുറെ കാലത്തിനു ശേഷം ഹാഷിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നാഗ ചൈതന്യ. ഹാഷിനൊപ്പം സൂര്യാസ്തമയം ആസ്വദിക്കുകയാണ്. കാറില്‍ നിന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന ഫോട്ടോയാണ് നടന്‍ ഷെയര്‍ ചെയ്തത് . വൈബ് എന്നാണ് ക്യാപ്ഷന്‍ കൊടുത്തത്. ഇത് കണ്ടതോടെ ഇരുവരും വീണ്ടും ഒന്നിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിങ്ങള്‍ രണ്ടുപേരും കൂടി ഇതിനെ വളര്‍ത്താന്‍ തീരുമാനിച്ചോ എന്നും കമന്റ് വരുന്നുണ്ട്.

Advertisement