നിങ്ങള്‍ മോശം വസ്ത്രങ്ങള്‍ ധരിച്ചിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പുരുഷന്മാരെ കുറ്റം പറയും, സാരിയുടുത്ത് നെഞ്ചും അരക്കെട്ടും കാണിച്ച് ബസ്സില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെങ്കില്‍ ആയിക്കോ, തുറന്നടിച്ച് രേഖ നായര്‍

224

പ്രശസ്ത തമിഴ് താരം രേഖനായര്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാറുണ്ട്.. അടുത്തിടെ താരം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ദിനംപ്രതി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഉയര്‍ന്നുവരികയാണ്.

Advertisements

ഇൗ സംഭവത്തില്‍ അവരുടെ വസ്ത്രധാരണത്തെ പഴിചാരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനെ കുറിച്ചായിരുന്നു രേഖ സംസാരിച്ചത്. രേഖയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

Also Read: അവര്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ട് അതിന്റെ തെളിവാണ് ഇത്; നാഗ ചൈതന്യ പങ്കുവെച്ച പോസ്റ്റ്

സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. താന്‍ ഇപ്പോള്‍ സാരിയാണ് ധരിക്കുന്നതെന്നും താന്‍ കൈ ഉയര്‍ത്തിയാല്‍ എന്താണ് സംഭവിക്കുക എന്നത് തനിക്ക് അറിയാമെന്നും അതുപോലെ സ്ത്രീകള്‍ ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാനെന്നുമായിരുന്നു രേഖ പറഞ്ഞത്.

കൂടാതെ നല്ല വസ്ത്രങ്ങള്‍ ധരിക്കാതെ ബസ്സില്‍ കയറി പുരുഷന്മാര്‍ സ്പര്‍ശിച്ചാല്‍ അത് സ്ത്രീകള്‍ ആസ്വദിക്കേണ്ടി വരുമെന്നും അതില്‍ പരാതി പറയാന്‍ നില്‍ക്കരുതെന്നും രേഖ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങളിലേക്കായിരുന്നു എത്തിയത്. ഇപ്പോഴിതാ തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.

Also Read: ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്; ഞാനായിരുന്നു കൂടുതല്‍ റൊമാന്റിക്, കല്യാണം കഴിച്ചാലും സിംഗിള്‍ ആയിരിക്കണം: ശ്വേത മേനോന്‍

നിങ്ങളോട് ഒരാള്‍ മോശമായി പെരുമാറുകയാണെങ്കില്‍ അയാളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ കൈകാര്യം ചെയ്യാം. അതിന് പകരം നിങ്ങള്‍ മോശമായി വസ്ത്രങ്ങള്‍ ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തുമെന്നും സാരി ധരിച്ച് ബസ്സില്‍ കയറുമ്പോള്‍ നെഞ്ച് കാണുന്നതും അരക്കെട്ട് കാണുന്നതും സുരക്ഷിതമായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാമെന്നും ഇല്ലെങ്കില്‍ വേറെ വഴി നോക്കണമെന്നും ഒരാള്‍ നമ്മളെ നോക്കുന്നുണ്ടെങ്കില്‍ എന്ത് അര്‍ത്ഥത്തിലാണ് അയാള്‍ നോക്കുന്നതെന്ന് നമുക്ക് മനസ്സിലാവുമെന്നും താരം പറയുന്നു.

Advertisement