ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്; ഞാനായിരുന്നു കൂടുതല്‍ റൊമാന്റിക്, കല്യാണം കഴിച്ചാലും സിംഗിള്‍ ആയിരിക്കണം: ശ്വേത മേനോന്‍

369

ഏതാണ്ട് മുപ്പിത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.

Advertisements

കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

ALSO READ- ‘സോമന്റെ കൃതാവിന് ഓണ്‍ലൈന്‍ മീഡിയയുടെ പിന്തുണയുണ്ട്; കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാം’: വിനയ് ഫോര്‍ട്ട്

നേരത്തെ ശ്വേത ബോബി എന്ന ഹിന്ദി നടനുമായി പ്രണത്തിലാവുകയുംവിവാഹം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ മയക്കുമരുന്നിന് അടിമായാണെന്നറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രീവത്സലനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് സബീന എന്നൊരു മകളുമുണ്ട്.

ഇപ്പോഴിതാ ഭര്‍ത്താവ് ശ്രീവത്സനെ കുറിച്ച് ലക്ഷ്മി നക്ഷത്രയോട് മനസ് തുറക്കകുയാണ് ശ്വേത. ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. സ്നേഹം കൂടുമ്പോള്‍ ഡാര്‍ലിംഗ്, സ്വീറ്റ്ഹാര്‍ട്ട് എന്നൊക്കെ വിളിക്കും. ഞാന്‍ ശ്രീയെ കണ്ണാ എന്നാണ് വിളിക്കുന്നതെന്ന് താരം പറയുന്നു.

ALSO READ- ‘മോഹന്‍ലാല്‍ ഫാനിന് കോരിത്തരിക്കാന്‍ മാത്രമുള്ള കാര്യമേ ജയിലറിലുള്ളൂ;നല്ല സിനിമ വീണ്ടും നമുക്കൊരു രോമാഞ്ചം തരണം’; അഭിപ്രായം വൈറല്‍

വിവാഹത്തിന് മുമ്പോക്കെ താനാണ് കൂടുതലായും റൊമാന്റിക്കായി സംസാരിച്ചിരുന്നത്. അമ്മു കണ്ണന്റെ എന്താണെന്ന് ചോദിക്കുമ്പോള്‍ ശ്രീ മുത്താണെന്ന് പറയും. കണ്ണന്‍ അമ്മുവിന്റെ എന്ന് ചോദിച്ചാല്‍ പണ്ട് കണ്‍മണി എന്ന് പറയാറുണ്ടായിരുന്നെന്നും ശ്വേത വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ ഒന്നും പറയുന്നില്ല. എപ്പോഴും പറയുന്ന കാര്യമായത് കൊണ്ട് പുള്ളിക്ക് പ്രത്യേകിച്ച് പുതുമയൊന്നുമില്ല. ജീവിതത്തില്‍ സിംഗിളായിരിക്കുന്നതാണ് ഏറ്റവും വലിയൊരു അനുഗ്രഹം. പക്ഷേ, കല്യാണം കഴിച്ചാലും സിംഗിളാണെന്ന ഫീല്‍ എപ്പോഴും വെക്കണമെന്നും താരം പറയുന്നു.

ആരായാലും കല്യാണം കഴിച്ചാലും അതൊരു ഭാരമായിട്ട് എടുക്കരുത്. നമ്മളുടെ പേഴ്സണാലിറ്റി എപ്പോഴും കൃത്യമായി നിലനിര്‍ത്തണം. എന്റെ എല്ലാ മുഖങ്ങളും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ദേഷ്യം വന്നാല്‍ ഞാന്‍ പറയും. കര്‍ശനമായി എന്തെങ്കിലും പറയേണ്ടി വന്നാല്‍ അതും പറയുമെന്നും താരം സ്വയം വിലയിരുത്തുന്നു.

Advertisement