ആ കാര്യത്തില്‍ ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏഴയലത്ത് പോലും എത്തില്ല, ഒരുപാട് പടങ്ങള്‍ ഒന്നിച്ച് വരുന്നതൊക്കെ വലിയ കാര്യം; മനസ്സുതുറന്ന് ടൊവിനോ തോമസ്

63

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടന്‍ ടൊവിനോ. 2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ സിനിമ.

Also Read: നിങ്ങള്‍ മോശം വസ്ത്രങ്ങള്‍ ധരിച്ചിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പുരുഷന്മാരെ കുറ്റം പറയും, സാരിയുടുത്ത് നെഞ്ചും അരക്കെട്ടും കാണിച്ച് ബസ്സില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെങ്കില്‍ ആയിക്കോ, തുറന്നടിച്ച് രേഖ നായര്‍

സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഒരുവര്‍ഷം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏഴയലത്ത് എത്തില്ല. എണ്‍പതുകളിലാണ് ഒരാളുടെ തന്നെ ഒത്തിരി സിനിമകളിറങ്ങിയതെന്നും 1986ല്‍ ലാലേട്ടന്റെ മാത്രം 36 സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

Also Read: അവര്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ട് അതിന്റെ തെളിവാണ് ഇത്; നാഗ ചൈതന്യ പങ്കുവെച്ച പോസ്റ്റ്

മമ്മൂട്ടിയുടെ അഞ്ച് പടങ്ങളാണ് ഒരു ഓണക്കാലത്ത് ഇറങ്ങിയതെന്നും അതൊക്കെ നോക്കുമ്പോള്‍ താനൊന്നും ഏഴയലത്ത് പോലും വരില്ലെന്നും ഈ കാലത്ത് ഒരുപാട് പടങ്ങള്‍ ഒന്നിച്ച് വരുന്നതൊക്കെ വലിയ കാര്യമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

2017ല്‍ ടൊവിനോയുടെ മൂന്ന് സിനിമകളും 2018ല്‍ ആറുസിനിമകളുമാണ് തിയ്യേറ്ററുകളിലെത്തിയത്. തനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തിയ്യേറ്ററില്‍ പോയി തന്റെ സിനിമ കാണാത്തവര്‍ പാട്ടുകള്‍ ആസ്വദിക്കാറുണ്ടെന്നും ടൊവിനോ പറയുന്നു.

Advertisement