വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്. അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്.
തന്റെ ആരാധകരെ കാണാനായി കഴിഞ്ഞ ഡിസംബറില്‍ വിജയ് ഫാന്ഡസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതേപോലെ ഈ ഡിസംബറിലും അദ്ദേഹം അത് തുടര്‍ന്നു. ചെന്നൈയിലെ പനിയൂരിലെ വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ വിജയ് മക്കള്‍ ഈയക്കം ഫാന്‍ ക്ലബ്ബുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.
നിരവധി ആരാധകരാണ് താരത്തെ കാണാനായി എത്തിയത്. ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വിജയ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. പരിപാടിക്കിടെ നടക്കാന്‍ കഴിയാത്ത തന്റെ ഒരു ആരാധകനെ വിജയ് എടുത്തുകൊണ്ടുവരുന്ന ചിത്രവും വൈറലായിരുന്നു.
ഇതിന് പിന്നാലെ വിജയിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ മനസ്സ് നന്മ നിറഞ്ഞതാണെന്നും സ്‌നേഹമാണ് എല്ലാവരോടും വിജയ്ക്ക് എന്നും ആരാധകര്‍ കുറിച്ചു.