നല്ലത് കൊടുത്താല്‍ നല്ലത് തിരിച്ചുകിട്ടും, അങ്ങനെ കിട്ടിയ നന്മ നിറഞ്ഞ സമ്മാനമാണിത്, പുതിയ സന്തോഷം പങ്കുവെച്ച് ദേവികയും വിജയ് മാധവും

148

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Also Read: സ്വന്തം സ്വര്‍ണ്ണം പണയം വെച്ചാണ് ചേച്ചി എന്റെ വീടുപണി തുടങ്ങിയത്, ഇന്ന് വീട്ടിലേക്ക് ആവശ്യമായ ചെറിയ പാത്രങ്ങള്‍ വരെ ചേച്ചി വാങ്ങി തന്നു, സീമ ജി നായരെ കുറിച്ച് മായ പറയുന്നു

വിവാഹ ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇരുവരും. കുഞ്ഞതിഥിയെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് ദേവികയും വിജയ് മാധവും ഇപ്പോള്‍. സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുള്ള താര ദമ്പതികള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ ഒരു ലക്ഷം ഫോളോവേഴ്‌സ് ആയിരിക്കുകയാണ് ഇവര്‍ക്ക്. സില്‍വര്‍ പ്ലേ ബട്ടന്‍ കിട്ടിയ സന്തോഷമാണ് പുതിയ വീഡിയോയിലൂടെ ഇവര്‍ പങ്കുവെക്കുന്നത്.

Also Read: വിനോദ് ഖന്നയുമായി ഞാനത് ചെയ്യേണ്ടിയിരുന്നില്ല; എനിക്കതിൽ പശ്ചാത്താപം തോന്നുന്നു.മാധുരി ദീക്ഷിത്‌

ഇത് മാമനാണ് സമ്മാനിച്ചത്. നന്മ നിറഞ്ഞ ഒരു കുട്ടി സമ്മാനമാണിത് എന്നും നല്ലത് കൊടുത്താല്‍ നല്ലത് തിരിച്ചുകിട്ടുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും വിജയ് മാധവ് പറയുന്നു. രണ്ടുപേരും ഇനിയും ഉയരങ്ങളില്‍ എത്തട്ടെയെന്നും ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ കിട്ടട്ടെ എന്നും ആരാധകരും ആശംസിക്കുന്നു.

Advertisement