വിനോദ് ഖന്നയുമായി ഞാനത് ചെയ്യേണ്ടിയിരുന്നില്ല; എനിക്കതിൽ പശ്ചാത്താപം തോന്നുന്നു.മാധുരി ദീക്ഷിത്‌

272

ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടിയാണ് മാധുരി ദീക്ഷിത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് വെബ് സീരിയുകളിലും, സിനിമയിലൊക്കയായി തിരക്കിലാണ്. അതേസമയം പഴയകാലത്ത് താൻ അഭിനിയിച്ച സിനിമകളിൽ പലതും വേണ്ടിയിരുന്നില്ലെന്ന് താരം തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ അഭിനയജീവിതത്തിൽ ഒട്ടുമിക്ക സുപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയ നടിയാണ് മാധുരി. എന്നാൽ വിന്നോദ് ഖന്നയുമായി ഒരു സിനിമക്ക് വേണ്ടി ചുംബന രംഗത്തിൽ അഭിനയിച്ചത് വേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയെന്ന് പറയുകയാണ് താരം. അതിനെക്കുറിച്ചോർത്ത് താൻ ഇപ്പോഴും ഖേദിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്.

Advertisements

Also Read
ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് സിൽക്ക് സ്മിതയും, രജനികാന്തും; രജനിക്ക് സിൽക്കിനോട് ഉണ്ടായിരുന്നത് അടക്കാനാവാത്ത അഭിനിവേശം, ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

1988 ലാണ് സംഭവം. അന്ന് പുറത്തിറങ്ങിയ ദയവൻ എന്ന ചിത്രത്തിലെ ചുംബനരംഗത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആ രംഗം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.തുടർന്ന് അതൊരു വിവാദമായി മാറുകയും മാധുരി വിമർശിക്കപ്പെടുകയും ചെയ്തു.

ചുംബനരംഗത്തെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ;’ഇത്രയും കാലത്തെ കരിയറിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അത് ചെയ്യേണ്ടായിരുന്നു, എന്ന് എനിക്ക് തോന്നി. അന്ന് നോ എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ അന്നങ്ങനെ പറയാൻ ഞാൻ ചിലപ്പോൾ ഭയന്നിരിക്കാം. ഞാനൊരു അഭിനേത്രിയാണ്. സംവിധായകൻ ഒരു പ്രത്യേക രീതിയിലാണ് ആ സീനിനെ അവതരിപ്പിച്ചത്. അതിനാൽ ഞാൻ ആ സീൻ ചെയ്തില്ലായിരുന്നെങ്കിൽ സംവിധായകന്റെ ആഖ്യാനത്തിനും തടസ്സം വന്നേനെ.

Also Read
സൗന്ദര്യത്തിനായി പലതും പരീക്ഷിച്ച ശ്രീദേവി; എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് നടിയുടെ പ്രതികരണം, മരണം വരെയും പുറത്ത് പറയാത്ത സൗന്ദര്യ രഹസ്യം; ശ്രീദേവിയുടെ അഭിമുഖം വീണ്ടും വൈറലാകുന്നത് ഇങ്ങനെ

സിനിമയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഞാൻ സിനിമയിൽ എത്തിപ്പെട്ടത്. അതുകൊണ്ട് എനിക്ക് അതിന്റെ പ്രവർത്തനങ്ങളെ പറ്റിയോ യാതൊന്നും അറിയില്ലായിരുന്നു. അന്നെനിക്ക് ചുംബനരംഗങ്ങളിലൊന്നും അഭിനയിക്കരുതെന്ന് പറഞ്ഞ് തരാൻ ആരുമില്ലായിരുന്നു. അങ്ങനെയാണ് ഞാനത് ചെയ്യുന്നത്.

Advertisement