Home Entertainment Celebrities

പറഞ്ഞു നടക്കാത്തത് കൊണ്ട് ദിലീപ് ചെയ്യുന്ന ആ കാര്യങ്ങള്‍ ആരും അറിയുന്നില്ല, കാമുകിയെയും ഭാര്യയെയും ഒരുപോലെ വേണം മുന്നോട്ട് കൊണ്ടുപോകാന്‍, കൊല്ലം തുളസി പറയുന്നു

1621

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. സംവിധായകന്‍ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.

തുടര്‍ന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിര്‍ ഒതുക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.

Advertisements

ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടന്‍ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ഇതിനിടെ കേസുകളും വിവാദങ്ങളും ദിലിപീനെ തേടിയെത്തിയിരുന്നു. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചിരുന്നു.

Also Read; വിനോദ് ഖന്നയുമായി ഞാനത് ചെയ്യേണ്ടിയിരുന്നില്ല; എനിക്കതിൽ പശ്ചാത്താപം തോന്നുന്നു.മാധുരി ദീക്ഷിത്‌

ഇപ്പോഴിതാ ദിലീപിന്റെ നല്ല മനസ്സിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കൊല്ലം തുളസി. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് ദിലീപെന്നും എല്ലാം രഹസ്യമായിരിക്കുമെന്നും ആരോടും അദ്ദേഹം ഇക്കാര്യം പറഞ്ഞു നടക്കാറില്ലെന്നും കൊല്ലം തുളസി പറയുന്നു.

തനിക്ക് സുഖമില്ലാതിരുന്ന സമയത്ത് ദിലീപ് തന്നെ സഹായിച്ചിരുന്നുവെന്നും സൗണ്ട് തോമ എന്ന ചിത്രത്തില്‍ ഒരു വേഷം തന്നുവെന്നും അതിനുള്ള പ്രതിഫലം തന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് ശേഷവും അദ്ദേഹം തന്നെ പല സിിനിമകളിലും റെക്കമന്റ് ചെയ്തുവെന്നും ഈ നല്ല മനസ്സിന് തിരിച്ചുള്ള സ്‌നേഹം കാണിക്കാനായി അദ്ദേഹം ജയിലില്‍ കഴിയുമ്പോള്‍ താന്‍ കാണാന്‍ പോയിരുന്നുുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് സിൽക്ക് സ്മിതയും, രജനികാന്തും; രജനിക്ക് സിൽക്കിനോട് ഉണ്ടായിരുന്നത് അടക്കാനാവാത്ത അഭിനിവേശം, ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ഭാര്യ തന്നെ ഉപേക്ഷിച്ച് പോയി എന്നും മറ്റുള്ള നടിമാരോടൊപ്പം താന്‍ അഭിനയിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇപ്പോള്‍ താന്‍ ജോലിയെ ഭാര്യയായും അഭിനയത്തെ കാമുകയായുമാണ് കാണുന്നതെന്നും രണ്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും താരം പറയുന്നു.

Advertisement