ഭാര്യയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് വിജയ് ബാബു, ശക്തിയുടെ നെടുംതൂണായതിന് നന്ദിയെന്ന് താരം, ആശംസകള്‍ കൊണ്ട് മൂടി ആരാധകരും

166

അഭിനയരംഗത്തും നിര്‍മ്മാണത്തിലും എല്ലാം തിളങ്ങിയിട്ടുള്ള താരമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ കടന്നുവന്ന വിജയ് ബാബു പിന്നീട് സിനിമകളില്‍ സജീവമാവുകയായിരുന്നു.

Advertisements

താരം അവതരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അതുപോലെ സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. വിജയ് ബാബുവിന്റെ കമ്പനി നിര്‍മ്മിച്ച ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Also Read: ഞാന്‍ മതം മാറിയിട്ടില്ല, വിവാഹജീവിതത്തില്‍ മതം ഒരു പ്രശ്‌നമേയല്ല, ഞങ്ങളിപ്പോഴും പ്രണയത്തില്‍, തുറന്നുപറഞ്ഞ് പ്രിയാമണി

എത്ര തിരക്കാണെങ്കില്‍ പോലും തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് ഈ നടന്‍. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം. വിജയ് ബാബൂ തന്റെ വെഡ്ഡിങ് ആനിവേഴ്‌സറിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു.

ഭാര്യക്കൊപ്പമുള്ള ഒരു മിറര്‍ സെല്‍ഫിയാണ് വിജയ് ബാബു പങ്കുവെച്ചത്. അതിന്റെ പുറകിലായി മകനെയും കാണാം. ചിത്രത്തിനൊപ്പം താരം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. തന്റെ നെടുംതൂണായതിന് നന്ദിയെന്നും തങ്ങളുടെ ദാമ്പത്യ ജീവിതത്തിന് എത്ര വയസ്സായെന്ന് അറിയണമെങ്കില്‍ പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതിയെന്നും താരം കുറിച്ചു.

Also Read: പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ പ്രശ്‌നമായി, ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിച്ചു, എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഒടുവില്‍ അവര്‍ അംഗീകരിച്ചു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ചിപ്പി

നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളറിയിച്ച് രംഗത്തെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിജയ് ബാബുവിന്റെ മകന്‍. മകനെ ഒരിക്കലും തന്റെ പേരിലൂടെ സിനിമയിലേക്ക് കൊണ്ടുവരില്ലെന്ന് നേരത്തെ വിജയ് ബാബു പറഞ്ഞിരുന്നു.

Advertisement