Home Entertainment Celebrities

ഇത് പണിയാകുമെന്ന് ഭാര്യ പറഞ്ഞിരുന്നു , തിരിച്ച് വീട്ടില്‍ വന്നപ്പോഴും അവള്‍ ചോദിച്ചു; തന്റെ ലുക്കിനെ കുറിച്ച് വിനയ് ഫോര്‍ട്ട്

371

നടന്‍ വിനയ് ഫോര്‍ട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു ലുക്കില്‍ വേദിയില്‍ എത്തിയത്. താരത്തിന്റെ ലുക്ക് നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്. ഇപ്പോള്‍ അതേകുറിച്ചാണ് നടന്‍ സംസാരിക്കുന്നത്.

Also readഭാര്യയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് വിജയ് ബാബു, ശക്തിയുടെ നെടുംതൂണായതിന് നന്ദിയെന്ന് താരം, ആശംസകള്‍ കൊണ്ട് മൂടി ആരാധകരും

Advertisements

രാമചന്ദ്ര ബോസ് ആന്റ് കോ’ എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ ആണ് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. അപ്പന്‍ സിനിമയുടെ സംവിധായകന്‍ മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം.

Also readഞാന്‍ മതം മാറിയിട്ടില്ല, വിവാഹജീവിതത്തില്‍ മതം ഒരു പ്രശ്‌നമേയല്ല, ഞങ്ങളിപ്പോഴും പ്രണയത്തില്‍, തുറന്നുപറഞ്ഞ് പ്രിയാമണി

ഒരു സാങ്കല്‍പ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആന്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തന്റെ മേക്കോവറായിരുന്നു അത് എന്ന് നടന്‍ പറയുന്നു. ഇത് ഇങ്ങനെ വൈറല്‍ ആവും എന്ന് കരുതിയില്ല. ‘പെരുമാനി’ എന്ന ചിത്രത്തില്‍ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്.

സിനിമയ്ക്കു വേണ്ടി ഇത്തരത്തിലൊരു മേക്കോവര്‍ ചെയ്തിരിക്കുമ്പോള്‍ അഭിനയിച്ച മറ്റൊരു സിനിമയുടെ പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ ഒരു നടനെന്ന നിലയില്‍ എനിക്ക് മടി തോന്നേണ്ട ആവശ്യമില്ല. ഒരു നടന്‍ ആയത് കൊണ്ട് എന്റെ രൂപം ഇടക്കിടെ മാറും. എനിക്ക് കഥാപാത്രവും സിനിമയും തന്നെയാണ് പ്രധാനം. ഇത് കാണുമ്പോള്‍ ചിരിയൊക്കെ വരും എന്ന് എനിക്ക് തന്നെ തോന്നി.

എന്നാല്‍ പ്രസ്മീറ്റ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. അന്ന് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നു ഇത് പണിയാകുമെന്ന്. ഞാനിട്ട ടീഷര്‍ട്ടിനെക്കുറിച്ചാണ് അവള്‍ പറഞ്ഞത്. നാസയുടെ ഒരു ടീഷര്‍ട്ടായിരുന്നു അത്. എന്നാല്‍ ഞാന്‍ തിരിച്ച് അവളെ കളിയാക്കി. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ ഇപ്പൊ എന്തായീന്ന്… അവള്‍ ചോദിച്ചു നടന്‍ പറഞ്ഞു.

Advertisement