ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കനില്‍ മക്കള്‍ സെല്‍വം വിജയ് സേതുപതിയും?

64

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്‌ പ്രൊഫസര്‍ ഡിങ്കന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.

Advertisements

നിലവില്‍ ബാങ്കോക്കിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ വിജയ് സേതുപതിയും ബാങ്കോക്കില്‍ തന്നെയാണ്.

ബാങ്കോക്കിലെ ചിത്രീകരണത്തിനിടെ മലയാളത്തിന്റെ ജനപ്രിയ നായകനെ വിജയ് സേതുപതി കണ്ടുമുട്ടിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ ചിത്രമായതുകൊണ്ടുതന്നെ ആരാധകര്‍ അത് ഏറ്റെടുത്തിരിക്കുകയാണ്.

എന്നാല്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആരാധകരുടെ സംശയം ഇതൊന്നുമല്ല. പ്രൊഫസര്‍ ഡിങ്കന്‍ ചിത്രത്തില്‍ വിജയ് സേതുപതിയും ഉണ്ടോ എന്നറിയാനാണ് എല്ലാവര്‍ക്കും തിടുക്കം.

മക്കള്‍ സെല്‍വന്‍ കൂടെ ദിലീപ് ചിത്രത്തില്‍ എത്തുമെങ്കില്‍ പൊളിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisement