ഇതാണ് ഞങ്ങടെ ഇളയദളപതി: തുത്തുക്കുടിയില്‍ പോലീസ് വെടിവെച്ച് കൊന്നവരുടെ വീട്ടില്‍ ആരോരുമറിയാതെ ബൈക്കില്‍ എത്തി വിജയ്, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു, ഓരോരുത്തര്‍ക്കം ഒരു ലക്ഷം രൂപ വീതം സഹായവും നല്‍കി താരം

27

ചെന്നൈ: പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന തുത്തുക്കുടിയില്‍ നടന്‍ വിജയ് സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായാണ് വിജയിയുടെ സന്ദര്‍ശനം. ആരാധകരെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെയാണ് ഇന്നലെ രാത്രി ഏറെ വൈകി താരം തുത്തുക്കുടിയില്‍ എത്തിയത്.

Advertisements

ബൈക്കിലെത്തിയ താരം മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പുലര്‍ച്ചെ രണ്ടരവരെ അവിടെ ചെലവഴിച്ച വിജയ് ഒരു ലക്ഷം രൂപ വീതം സഹായവും നല്‍കിയാണ് മടങ്ങിയത്. കരച്ചിലോടെയാണ് പല കുടുംബങ്ങളും താരത്തെ എതിരേറ്റത്. അവര്‍ക്കുമുന്നില്‍ വികാരഭാരത്തോടെ നില്‍ക്കുന്ന വിജയിയെ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാം.

ഭാസ്‌കര്‍, താങ്കയ്യ, ധീന കാര്‍ത്തിക്, സ്‌നോലിന്‍, ആന്റണി കാര്‍ത്തിക്, ക്ലിസ്റ്റണ്‍, ജാന്‍സി, കാളിയപ്പന്‍, താളമുത്തു എന്നിവരുടെ വീടുകളില്‍ വിജയ് എത്തി. വാഹനം കടന്നുചെല്ലാത്ത ഇടങ്ങളില്‍ ബൈക്കില്‍ കയറി യാത്ര ചെയ്താണ് അദ്ദേഹം ചെന്നത്.

Advertisement