സിനിമയിലെത്തി അൻപത് വർഷം; നൂറുവയസുകാരനായി അമ്പരപ്പിച്ച് വിജയരാഘവൻ! ഏറ്റെടുത്ത് ആരാധകർ

1239

മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്.

ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡിൽ മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പം എല്ലാം വിജയരാഘവൻ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

സിനിമയിൽ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് വിജയ രാഘവൻ പറയുന്നു. അഭിനയം എന്ന കലയെയാണ് താൻ സ്‌നേഹിക്കുന്നത്, അവനവൻ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാൽ ഒരിക്കലും താഴേക്ക് ഇറങ്ങി വരാൻ കഴിയില്ലെന്നും താരം മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ താരം പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മേയ്‌ക്കോവറിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ലുക്കിൽ താരത്തെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകരും.

ALSO READ- മോഹൻലാൽ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമ; അല്ലെന്ന് പറഞ്ഞാൽ തെറ്റ്; ടീമിന്റെ ഐക്കൺ ആണ് ലാലേട്ടൻ; വെളിപ്പെടുത്തി വ്യവസായി രാജ്കുമാർ

പുതിയ ചിത്രത്തിനുവേണ്ടിയാണ് വിജയരാഘവന്റെ ഗംഭീര മേയ്‌ക്കോവർ. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനായാണ് വിജയരാഘവൻ ഈ ലുക്കിലെത്തിയിരിക്കുന്നത്.

ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിലാണ് വിജയരാഘവൻ നൂറു വയസുകാരനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാർ പുറത്തിറക്കിയ ആദ്യ വീഡിയോയിലെ ഹൈലൈറ്റ് വിജയരാഘവന്റെ ഈ വ്യത്യസ്തമായ ലുക്കാണ്.

താരം ലുക്കിൽ മാത്രമല്ല, രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാർദ്ധക്യത്തിലെത്തിയിരിക്കുകയാണ്. ഒരു വയോധികന്റെ എല്ലാ അവശതകളും അദ്ദേഹത്തിന്റെ കഥാപാത്രം കാണിക്കുന്നുണ്ട്. ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തിലുണ്ട്.

ALSO READ-ബ്ലാക്ക് ആന്റ് വൈറ്റിൽ ഗ്ലാമറസായി പ്രിയ വാര്യർ; മിന്നിച്ചെന്ന് ആരാധകർ!

ആനന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഒരു മനോഹരമായ കുടുംബചിത്രമായിരിക്കും എന്നാണ് ആദ്യ വീഡിയോ നൽകുന്ന സൂചന.

യുവാക്കൾ മാത്രമുണ്ടായിരുന്ന ആനന്ദം സിനിമയിൽ നിന്നും വ്യത്യസ്തമായി പൂക്കാലത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തമാണ് ഉള്ളതെന്നാണ് സൂചന. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി എത്തുന്നതെന്നതാണ് സവിശേഷത.

ചിത്രത്തിൽ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും എത്തുന്നുണ്ട്.

സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽ വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.

Advertisement