Home Entertainment Celebrities

ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും, ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ, തൃശ്ശൂര്‍കാര്‍ രണ്ട് പ്രാവശ്യം കൈയ്യൊഴിഞ്ഞു അതിന്റെ നഷ്ടം അവര്‍ക്ക് തന്നെ, സുരേഷ് ഗോപിയെ കുറിച്ച് വിജി തമ്പി പറയുന്നു

134

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വീണ്ടും തൃശ്ശൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: അന്ന് മമ്മൂട്ടിയുടെ സിനിമ ചെയ്ത് അച്ഛന്‍ കടത്തിലായി, ഞങ്ങള്‍ക്ക് നാട് വിടേണ്ടി വരെ വന്നു, ഇന്ന് അതേ നടനെ നായകനാക്കി 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഹിറ്റടിച്ചു, ഇത് ഒരു ചേട്ടന്റെയും അനിയന്റെയും പ്രതികാരമെന്ന് റോണി ഡേവിഡ്

രണ്ട് തവണ തൃശ്ശൂരില്‍ മത്സരിക്കാനിറങ്ങി പരാജയം ഏറ്റിവാങ്ങിയ സുരേഷ് ഗോപി മൂന്നാമതായി ഒരു അങ്കത്തിന് കൂടി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സംവിധായകനും വിശ്വ ഹിന്ദു പരിഷത് സംസ്ഥാന നേതാവുമായ വിജി തമ്പി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

കേരളത്തിലെ പല രാഷ്ട്രീയക്കാരും രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരാണ്. എന്നാല്‍ സുരേഷ് ഗോപി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും ഇത്തവണ തൃശ്ശൂരില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നും വിജി തമ്പി പറയുന്നു.

Also Read: വാഴ മുതല്‍ മിനി ബാര്‍ വരെ, ശ്രദ്ധനേടി നടി ഫറ ഷിബ്ലിയുടെ ഹോം ടൂര്‍ വീഡിയോ, അകത്തുള്ള കാഴ്ചകളെല്ലാം വ്യത്യസ്തം

സുരേഷ് ഗോപി ഒരു മനുഷ്യസ്‌നേഹിയാണ്, അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത് ജനസേവനത്തിന് വേണ്ടിയാണെന്നും അദ്ദേഹത്തിന് മറ്റൊരു ചിന്തയുമില്ലെന്നും ഒരു കാര്യം പറഞ്ഞാല്‍ നടപ്പാക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടെന്നും തൃശ്ശൂര്‍കാര്‍ രണ്ട് പ്രാവശ്യം അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു അതിന്റെ നഷ്ടം അവര്‍ക്ക് തന്നെയാണെന്നും വിജി തമ്പി പറഞ്ഞു.

Advertisement