ജനപ്രിയന്‍ ദിലീപ് നായകനാകുന്ന ബി ഉണ്ണി കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ചിത്രത്തില്‍ മംമ്‌ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് നായികമാര്‍. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു നായിക കൂടെ ചിത്രത്തിലുണ്ടാകും. എന്നാല്‍, അതാരാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ബി ഉണ്ണി കൃഷ്‌ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണി കൃഷ്‌ണനും ദിലീപും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഇതൊരു കുടുംബചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ഷെഡ്യൂളിനുള്ളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ക്രിസ്തുമസിന് ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് ശ്രമം. ഉടന്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും നായകന്‍മാരാക്കി ഒരു ചിത്രത്തിനാണ് ബി ഉണ്ണികൃഷ്ണന്‍ ആദ്യം ശ്രമിച്ചിരുന്നത്. സജീവ് പാഴൂരിന്‍റെ കഥയില്‍ ദിലീഷ് നായര്‍ തിരക്കഥയെഴുതുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ പ്രൊജക്‌ട് മാറ്റിവയ്ക്കുകയും ദിലീപ് ചിത്രം തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.
നാദിര്‍ഷയുടെ ‘കേശു ഈ വീടിന്‍റെ നാഥന്‍’, രാമചന്ദ്രബാബുവിന്‍റെ ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നിവയാണ് ദിലീപിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.