ഭാര്യ ചതിച്ചു, മക്കളെ കൊന്നു; വിജയ്ക്ക് ആശ്വാസമേകാന്‍ രജനിയെത്തി!

18

ഭാര്യയെ ജീവനു തുല്യ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത വിജയോട് ഭാര്യ അഭിരാമി ചെയ്തതോര്‍ത്ത് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല തമിഴ്നാട് കുണ്ട്രത്തൂരിലെ ജനങ്ങള്‍ക്ക്. ആറ്റുനോറ്റ് വളര്‍ത്തിയ സ്വന്തം മക്കളെ രണ്ട് പേരേയും കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി വിഷം കൊടുത്ത് കൊന്ന ശേഷം നാടുവിട്ട അഭിരാമിയുടെ കഥ ഞെട്ടലോടെയാണ് തമിഴകം കേട്ടത്.

Advertisements

മക്കളെ കൊന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകന്‍ സുന്ദറിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അഭിരാമിയെ പൊലീസ് പിടികൂടി. ഇപ്പോഴിതാ അഭിരാമിയുടെ ഭര്‍ത്താവ് വിജയ്‌യെ ആശ്വസിപ്പിച്ച്‌ രജനീകാന്ത് രംഗത്തെത്തി.

രജനിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. മക്കളെ കുറിച്ച്‌ പറഞ്ഞ് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‍യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലും വൈറലാണ്.

വിജയും അഭിരാമിയും എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച്‌ വിവാഹിതരായതാണ്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനുവേണ്ടിയാണ് മക്കളെ കൊന്നതും.

Advertisement