വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ജയിലർ ഹിറ്റായി; രജനികാന്ത് അത്രയും ഓറയുള്ള വ്യക്തിത്വം; ആദ്യമായി ജയിലറിനെ കുറിച്ച് മനസ് തുറന്ന് വിനായകൻ

2011

ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ. മലയാളി താരങ്ങൾ ഉൾപ്പടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. മോഹൻലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.

ചിത്രം റെക്കോർഡ് കളക്ഷൻ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോർട്ട് വന്നിരുന്നു. തമിഴ് ഇൻഡസ്ട്രിയിൽ തന്നെ ചരിത്ര വിജയമായി ജയിലർ മാറിയതിന് പിന്നാലെ സൺ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരൻ രജനികാന്തിനെ കണ്ട് 100 കോടിയുടെ ചെക്ക് കൈമാറിയിരുന്നു. പിന്നാലെ സംവിധായകൻ നെൽസണും സംഗീതഞ്ജൻ അനിരുദ്ധിനും സമ്മാനങ്ങൾ കൈമാറിയിരുന്നു.

Advertisements

ഇപ്പോഴിതാ ഒടുവിൽ ചിത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയിലറിലെ വില്ലൻ വിനായകൻ. സൺ പിക്ചേഴ്സ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ജയിലർ സിനിമയെ കുറിച്ചും രജിനികാന്തിനെ കുറിച്ചും വിനായകൻ ആദ്യമായി പ്രതികരിച്ചത്.

ALSO READ- റേച്ചൽ ആകാൻ കുട്ടിത്താരങ്ങൾ വേണമെന്ന് ഹണി റോസ്; അ ശ്ലീ ല കമന്റുകൾ കൊണ്ട് നിറഞ്ഞ് കമന്റ് ബോക്‌സ്; മലയാളികളുടെ അമ്മാവൻ സ്വഭാവമെന്ന് വിമർശനം

‘മനസിലായോ? നാൻ താൻ വർമൻ, വണക്കം’ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയിൽ ജയിലറിലേക്ക് വന്നതും രജിനികാന്തിനൊപ്പം അഭിനയിച്ച എക്സ്പീരിയൻസും വിനായകൻ പങ്കുവെയ്ക്കുന്നുണ്ട്.

താൻ പത്ത് പതിനഞ്ച് ദിവസമായി ഞാൻ ഒരു കാടിനുള്ളിലായിരുന്നു. ഫോൺ കട്ടായിരുന്നു. തിരിച്ച് വന്നപ്പോൾ ഒരുപാട് മിസ് കോൾ വരുന്നുണ്ടായിരുന്നു. മാനേജൻ എന്നെ വിളിച്ചിട്ട് രജിനി സാർ ഹീറോയായുള്ള പടം, നെൽസണാണ് സംവിധായകൻ എന്ന് പറഞ്ഞു.

ALSO READ- കണ്ണടവെച്ച് കോളേജിന്റെ കോണിൽ ആരും കാണാതെ ചിത്രം വരച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി; ആദ്യമായി ജ്യോതിർമയിയെ കണ്ടത് വെളിപ്പെടുത്തി സലിം കുമാർ

അപ്പോൾ, ഇനി ഒന്നും കേൾക്കേണ്ട ആവശ്യമില്ല, കാരണം രജിനിസാറിന്റെ പടമാണ്, നെൽസണെയും എനിക്ക് അറിയാം. നെൽസൺ കഥയുടെ ഒരു സ്ട്രക്ചർ പറഞ്ഞു. നിങ്ങളാണ് പ്രധാന വില്ലൻ എന്ന് പറഞ്ഞു തരികയായിരുന്നു.

രജനികാന്തിനെ കുറിച്ച് പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയും ഓറയുള്ള മനുഷ്യനാണ്. തൊടാൻ പോലും പറ്റാത്ത ആൾ ചേർത്തുപിടിച്ചു. ഈ കഥാപാത്രം ഈ ലെവലിൽ വരാൻ കാരണം ഒരു മനുഷ്യനാണ്, ഒരോയൊരു ബാബ, രജിനി സാർ- എന്നാണ് വിനായകൻ രജനിയെ കുറിച്ച് പറഞ്ഞത്.

തന്നോട് കഥാപാത്രം മാത്രമാണ് നെൽസൺ സാർ പറഞ്ഞത്. സ്‌ക്രിപ്റ്റ് കേട്ടിരുന്നില്ല, പല കാരണങ്ങൾ കൊണ്ടും സ്‌ക്രിപ്റ്റ് മാറാൻ സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിൽ ഈ കഥാപാത്രം ഹിറ്റായി. ‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’- എന്ന് പടത്തിൽ ഒരു ഡയലോഗുണ്ട്- വിനായകൻ പറഞ്ഞുനിർത്തുന്നു.

ആരാധകരെ കോരിത്തരിപ്പിക്കുന്ന ആ വമ്പൻ പ്രഖ്യാപനം മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ

Advertisement