ഇത്തവണ കണ്ണനും യശോദയും! പതിവ് തെറ്റിക്കാതെ ഈ ശ്രീകൃഷ്ണ ജയന്തിക്കും ഫോട്ടോയുമായി എത്തി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ

862

മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നു നടി അനുശ്രി ചിത്രം ഡയമണ്ട് നെക്ലസിൽ എത്തിയത്. പിന്നീട് സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കുമൊപ്പം അനുശ്രി നിരവധി സൂപ്പർ ഹിറ്റുകളിൽ വേഷമിട്ടു.

ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി മാറി. ഇന്ന് സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്. വിശ്വാസിയായ അനുശ്രീ ഓണത്തിനും വിഷുവിനും മാത്രമല്ല, ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങൾക്കും അതേ തീമിലുള്ള ഫോട്ടോഷൂട്ടുമായി എത്താറുണ്ട്.

Advertisements

തുടക്ക കാലം തൊട്ട് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അനുശ്രീ മുൻപ് തന്നെ നാട്ടിലെ പരിപാടിക്കിടെ യശോദയായും ഭാരതാംബയായും വേഷമിട്ട ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അന്ന് അക്കാര്യം വലിയ ചർച്ചയായിരുന്നു.

ALSO READ- വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ജയിലർ ഹിറ്റായി; രജനികാന്ത് അത്രയും ഓറയുള്ള വ്യക്തിത്വം; ആദ്യമായി ജയിലറിനെ കുറിച്ച് മനസ് തുറന്ന് വിനായകൻ

കഴിഞ്ഞ തവണ കണ്ണനും രാധയും എന്ന കോൺസപ്റ്റിലായിരുന്നു അനുശ്രീ ചിത്രങ്ങളും ആയി എത്തിയത്. അനുശ്രീ കണ്ണനായി ഒരുങ്ങിയ ചിത്രങ്ങൾ നടി പങ്കുവച്ചതെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

ഇത്തവണയാകട്ടെ, കണ്ണനും യശോദയും എന്ന കോൺസപ്റ്റിലാണ് ഫോട്ടോസ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി കണ്ണനെ മടിയിലിരുത്തിയ യശോദയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ALSO READ- റേച്ചൽ ആകാൻ കുട്ടിത്താരങ്ങൾ വേണമെന്ന് ഹണി റോസ്; അ ശ്ലീ ല കമന്റുകൾ കൊണ്ട് നിറഞ്ഞ് കമന്റ് ബോക്‌സ്; മലയാളികളുടെ അമ്മാവൻ സ്വഭാവമെന്ന് വിമർശനം

താരത്തിന്റെ ഫോട്ടോകൾക്ക് കമന്റുമായി എത്തിയിരിക്കുന്നത് സെലിബ്രിറ്റികളുടെ ഒരു കൂട്ടം തന്നെയാണ് ശിവദ, അതിഥി രവി, ശരണ്യ ആനന്ദ്, അഭിലാഷ് പിള്ളൈ അങ്ങനെ നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനുശ്രീയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് സുബാഷ് ആണ് എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസ്ച്ചുകൊണ്ടാണ് താരത്തിന്റെ ഈ പോസ്റ്റ്.

ആരാധകരെ കോരിത്തരിപ്പിക്കുന്ന ആ വമ്പൻ പ്രഖ്യാപനം മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ

Advertisement