‘എന്റെ ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാൾ ആശംസകൾ’; ഉണ്ണിക്കണ്ണനെ മടിയിലിരുത്തി ഓമനിച്ച് രശ്മി സോമൻ; ചിത്രങ്ങൾ വൈറൽ

294

വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമൻ. ബാല താരമായി അഭിനയിച്ച് തുടങ്ങിയ രശ്മി പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്നു.

ഇടയ്ക്ക് വിവാഹശേഷം ഇടവേള എടുത്ത താരം പിന്നീട് സിരീയൽ രംഗത്തേക്ക് ശക്തമായി തിരിച്ച് വന്നിരുന്നു. കാർത്തിക ദീപം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിന്നിരുന്നു രശ്മി സോമൻ. പിന്നാലെ താരം ലൈവ് എന്ന വികെപി ചിത്രത്തിലും വേഷമിട്ടിരുന്നു.

Advertisements

തനിക്ക് ലൈവ് എന്ന മൂവിയിൽ ചാൻസ് കിട്ടിയെന്നും അതിൽ സന്തോഷവതിയാണെന്നും സിനിമയിൽ അഭിനയിക്കണമെന്ന കാര്യം പറഞ്ഞപ്പോൾ സുഹൃത്തുക്കളടക്കം എല്ലാവരും തന്നെ കളിയാക്കിയിരുന്നുവെന്നും രശ്മി സോമൻ പറഞ്ഞിരുന്നു. മുൻപ് വീട്ടുകാരായിരുന്നു തന്റെ പ്രൊഫഷനും കരിയറും തീരുമാനിച്ചിരുന്നത്. ഇപ്പോൾ താൻ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണ് രശ്മിയുടെ വാക്കുകൾ.

ALSO READ- ഇത്തവണ കണ്ണനും യശോദയും! പതിവ് തെറ്റിക്കാതെ ഈ ശ്രീകൃഷ്ണ ജയന്തിക്കും ഫോട്ടോയുമായി എത്തി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ

അതേസമയം, ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് താരം ഇൻസ്റ്റയിൽ വ്യത്യസ്തമായ ചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് രശ്‌നി പങ്കിടുന്നത്. ഇത് വൈറലായിരിക്കുകയാണ് ഇപ്പോൾ.

ഗുരുവായൂർ സ്വദേശിയും കൃഷ്ണ ഭക്തയുമായ രശ്മി ഉണ്ണിക്കണ്ണനെ മടിയിലിരുത്തിക്കൊണ്ടാണ് ശ്രീകൃഷ്ണ ജയന്തി സ്‌പെഷ്യൽ ചിത്രങ്ങൾ രശ്മി പങ്കിട്ടത്. ‘എന്റെ ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാൾ ആശംസകൾ’, എന്ന് കുറിച്ചുകൊണ്ട് രശ്മി പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്.

താരം അഭിനയ ജീവിതത്തിലെ നാലര വർഷത്തെ ഇടവേള അവസാനിപ്പിച്ച് കൊണ്ട് വീണ്ടുമെത്തിയത് ഹേമാംബിക ആയിട്ടായിരുന്നു.

അപ്പോഴും പ്രേക്ഷകർ രശ്മിയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് നിരവധി പരമ്പരകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത രശ്മി, അടുത്തിടെ സിനിമയിലുമെത്തുകയായിരുന്നു.

ALSO READ-വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ജയിലർ ഹിറ്റായി; രജനികാന്ത് അത്രയും ഓറയുള്ള വ്യക്തിത്വം; ആദ്യമായി ജയിലറിനെ കുറിച്ച് മനസ് തുറന്ന് വിനായകൻ

തനിക്ക് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഏറെ തുണയായത് ഗുരുവായൂരപ്പൻ ആണെന്ന് രശ്മി പറഞ്ഞിരുന്നു. ഗുരുവായൂരും, ഗുരുവായൂരപ്പനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് എപ്പോഴും രശ്മി സോമൻ പറയാറുണ്ട്.

ആരാധകരെ കോരിത്തരിപ്പിക്കുന്ന ആ വമ്പൻ പ്രഖ്യാപനം മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ

Advertisement