കാത്തിരിപ്പിന് വിരാമം; എന്താണ് ഭ്രമയുഗം എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം; കണ്ണൂർ സ്‌ക്വാഡും എത്തുന്നു; മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്‌ഡേറ്റുകൾ

252

പ്രായം കൂടുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞുവെന്ന് താരത്തെ കണ്ടാൽ ഒരാളും പറയുകയും ഇല്ല. ഏത് ലുക്കിൽ വന്നാലും മാസ്സും ക്ലാസ്സുമാണ് മമ്മൂക്ക. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും മമ്മൂട്ടി തയാറല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഷെഫ്.

ഷൂട്ടിങ് സെറ്റിലാണെങ്കിൽ പോലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് മെഗാസ്റ്റാർ കഴിക്കാറുള്ളത്. മമ്മൂട്ടിയുടെ ചിട്ടയായ ഭക്ഷണശൈലിയെ കുറിച്ച് സഹതാരങ്ങൾ പോലും വാചാലരാവാറുണ്ട്.

Advertisements

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന മമ്മൂട്ടിയുടെ പിറന്നാൾ വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബർ മാസം ആരംഭിച്ചതുമുതൽ ആരാധകർ സെപ്റ്റംബർ 7 എന്ന തീയതിക്ക് വേണ്ടി കാത്തിരിപ്പിലാണ്. തങ്ങളുടെ പ്രിയപ്പെട്ട മെഗാതാരത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ.

ALSO READ- ‘എന്റെ ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാൾ ആശംസകൾ’; ഉണ്ണിക്കണ്ണനെ മടിയിലിരുത്തി ഓമനിച്ച് രശ്മി സോമൻ; ചിത്രങ്ങൾ വൈറൽ

മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ നിരവധി സിനിമകളുടെ അനൗൺ,സ്‌മെന്റും ട്രെയ്‌ലർ ലോഞ്ചുമെല്ലാം നടക്കാനിരിക്കുകയാണ്. മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ‘കണ്ണൂർ സ്‌ക്വാഡ്’, അടുത്തിടെ പ്രഖ്യാപിച്ച ഹെറർ ചിത്രം ‘ഭ്രമയുഗം’ എന്നിവയാണ് പിറന്നാൾ ദിനത്തിൽ ഞെട്ടിക്കാനിരിക്കുന്ന സിനിമകൾ.

മമ്മൂട്ടിയുടെ ഈ പിറന്നാൾ ദിനത്തിൽ ഈ ചിത്രങ്ങളുടെ വമ്പൻ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ നാളെ വൈകിട്ട് ആറ് മണിക്ക് എത്തും. രാവിലെ 11 മണിക്ക് ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവരും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അരിയിപ്പോടെ ആരാധകർ ഏഴാം ആകാശത്താണ്.

ALSO READ- ഇത്തവണ കണ്ണനും യശോദയും! പതിവ് തെറ്റിക്കാതെ ഈ ശ്രീകൃഷ്ണ ജയന്തിക്കും ഫോട്ടോയുമായി എത്തി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ

ഏപ്രിലിൽ പാക്കപ്പ് പറഞ്ഞ മമ്മൂട്ടി നായകനായി വാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മമ്മൂട്ടി കമ്പനിയാണ് നിർമാണം.

അതേസമയം, വ്യത്യസ്തമായ ഇതിവൃത്തവുമായി ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിൽ ഒരു ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുകയെന്നാണ ്‌സൂചന.

പോസ്റ്റർ വരുന്നതോടെ ഇക്കാര്യത്തിൽ ഏകദേശ വ്യക്തത നാളെ ലഭിക്കും. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയിലെ മമ്മൂട്ടിയെ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും വേഷമിടുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertisement