രണ്ട് വർഷം മുന്നേ ഞാൻ അത് ആവശ്യരപ്പെട്ടതാണ്; നമ്മൾ ഇന്ത്യക്കാരല്ല, ഭാരതീയരാണ്; കങ്കണ റണാവത്ത്

58

ബോളിവുഡിൽ വിവാദങ്ങളുടെ കളിത്തോഴിയാണ് കങ്കണ റണാവത്ത്. ഡൽഹിയിലെ അസ്മിത എന്ന നാടക സംഘത്തിലാണ് കങ്കണ ആദ്യം തന്റെ അഭിനയം തുടങ്ങിയത്. ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ മഹേഷ് ഭട്ട് ആണ് കങ്കണയെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഗാങ്ങ്സ്റ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ കങ്കണ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. പിന്നാലെ വിവാദങ്ങളും. ഇപ്പോഴിതാ ഇന്ത്യയുടെ പേര് ഭാരതമാക്കി മാറ്റുന്നതിലുള്ള തന്റെ അഭിപ്രായം പങ്ക് വെച്ചിരിക്കുകയാണ് കങ്കണ. 2 വർഷം മുൻപ് തന്നെ രാജ്യത്തിന്റെ പേര് മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി കങ്കണ പറയുന്നു. അന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയ്ക്കൊപ്പമാണ് കങ്കണയുടെ പ്രതികരണം.

Advertisements

Also Read
കാത്തിരിപ്പിന് വിരാമം; എന്താണ് ഭ്രമയുഗം എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം; കണ്ണൂർ സ്‌ക്വാഡും എത്തുന്നു; മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്‌ഡേറ്റുകൾ

2021ലാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ അഭിപ്രായപ്പെട്ടത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; 2 വർഷം മുമ്പ് ഞാനിത് ആവശ്യപ്പെട്ടിരുന്നു. ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.അടിമ നാമത്തിൽ നിന്നും മോചിതനായി.

ജയ് ഭാരത് എന്നാണ് പഴയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണക്കത്തുകളിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കിയതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് കുറിച്ചിട്ടുള്ളത്.

Also Read
കാത്തിരിപ്പിന് വിരാമം; എന്താണ് ഭ്രമയുഗം എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം; കണ്ണൂർ സ്‌ക്വാഡും എത്തുന്നു; മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്‌ഡേറ്റുകൾ

അതേസമയം തമിഴിൽ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമയായിരുന്നു ചന്ദ്രമുഖി 2. കങ്കണ ആ ചിത്രത്തിൽ ചന്ദ്രമുഖിയെയാണ് അവതരിപ്പിച്ചത്. നിലവിൽ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്.

Advertisement