Home Entertainment Celebrities

മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമാണ് ; കാവ്യ മാധവന് എല്ലാ സംഭവങ്ങളെക്കുറിച്ചും അറിയാം, വക്രബുദ്ധിയുള്ള ആളാണ് കാവ്യ : ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറൽ

158

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തി ഒന്നായവരാണ് ദിലീപും കാവ്യ മാധവനും. ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വളരെ മുൻപേ പ്രചരിച്ചിരുന്നു. എന്റെ പേരിൽ ബലിയാടാക്കപ്പെട്ട കാവ്യയെ തന്നെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് വിവാഹത്തിന് മുൻപ് പറഞ്ഞത്. ദിലീപിനേയും കാവ്യ മാധവനേയും കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിലായിരുന്നു അവർ പ്രതികരിച്ചത്.

Advertisements

ALSO READ

എന്റെ തുടക്കകാലത്ത് അത്തരം അവഗണനകൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, ഞാൻ കാരണം ആ വേദന മറ്റൊരാൾക്ക് വരാൻ ഇടയാക്കില്ല : തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

മുഹൂർത്തത്തിന് തൊട്ടുമുൻപായാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന വിവരം പരസ്യമാക്കിയത്. പ്രിയപ്പെട്ടവരല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. മകളാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചതെന്നും അവൾക്കും അറിയാവുന്ന ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ആഗ്രഹിച്ച കാര്യമാണെന്ന് ആരാധകർ പറഞ്ഞപ്പോൾ രൂക്ഷവിമർശനങ്ങളായിരുന്നു ഒരു വിഭാഗം ഉയർത്തിയിരുന്നത്.

മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാൻ മഞ്ജുവിനോ മഞ്ജുവിനെ മനസിലാക്കാൻ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാൾക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി വാക്കുകൾ.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായതിനാൽ വീട്ടിലെത്തി ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു താരം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. ആലുവയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ എനിക്ക് അറിയില്ലെന്ന് പറഞ്ഞ് ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചിരുന്നു.

ALSO READ

ആ നടിയോട് തനിക്ക് ഒരു വ്യക്തി വിരോധവുമില്ല, രണ്ടു കേസുകളിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ മാധവൻ, മൊഴികളിൽ പൊരുത്തക്കേടുകൾ എന്ന് അന്വേഷണ സംഘം

കാവ്യ മാധവന് എല്ലാ സംഭവങ്ങളെക്കുറിച്ചും അറിയാം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധവും പിന്നീടങ്ങോട്ടുള്ള തുറന്ന് പറച്ചിലുകളുമാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമായത്. പൾസർ സുനി ലക്ഷ്യയിലേക്ക് പോയതും കിട്ടിയോ എന്ന തരത്തിൽ കാവ്യ ചോദിക്കുന്നതിന്റെ വോയ്സ് ക്ലിപും പുറത്തുവന്നതാണ്. വക്രബുദ്ധിയുള്ള ആളാണ് കാവ്യയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി ആരോപിച്ചത്.

Advertisement