കല്യാണം രഹസ്യമായി നടത്താൻ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായതെന്ന് ഞാനെപ്പോഴും ചേട്ടനോട് പറയാറുണ്ട് : ജീവിത വിശേഷങ്ങൾ പങ്കു വച്ച് അപ്‌സരയും ആൽബിയും

115

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം രസകരമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്. പരമ്പരയിൽ ജയന്തിയെന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടുന്ന നടിയാണ് അപ്സര. പാട്ടും ഡാൻസുമൊക്കെയായി സജീവമായ താരം സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.

പോസിറ്റീവായും നെഗറ്റീവായും മാത്രമല്ല കോമഡി കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അപ്സര പറയുന്നു. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അപ്സര തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. വിവാഹ സമയത്ത് പ്രചരിച്ച വിവാദങ്ങളെക്കുറിച്ചും താരം ഷോയിൽ പ്രതികരിച്ചിരുന്നു.

Advertisements

ALSO READ

ഞാൻ അദ്ദേഹത്തിന്റെ മുറപെണ്ണായിരുന്നു ; അയാൾ എന്നായിരുന്നു മുരളിയെ വിളിച്ചിരുന്നത് : മുരളിയുടെ ഓർമ്മയിൽ ഭാര്യ മിനി

അമ്മ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ഞങ്ങളൊക്കെ ജനിക്കുന്നതിന് മുൻപ് തന്നെ അമ്മ അഭിനയം നിർത്തിയിരുന്നു. പോലീസുകാരനായിരുന്നു അച്ഛൻ. കലാരംഗവുമായി അച്ഛന് പ്രത്യേകിച്ച് ബന്ധമൊന്നുമുണ്ടായിരുന്നില്ല. അമ്മ അഭിനയിക്കുന്നതും ഇഷ്ടമായിരുന്നില്ല. എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയത്. സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് തന്നെ കലാമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ടീച്ചേഴ്സൊക്കെ മികച്ച പോത്സാഹനമായിരുന്നു തന്നിരുന്നതെന്നും അപ്സര പറയുന്നു.

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഞാൻ ഹിന്ദുവും ആൽബിൻ ക്രിസ്ത്യനുമാണ്. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകളായിരുന്നു. രണ്ടുവീട്ടുകാരേയും സമ്മതിപ്പിക്കാൻ സമയമെടുത്തു. നാല് മാസം മുൻപായിരുന്നു വിവാഹം. കല്യാണസമയത്ത് തങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളെക്കുറിച്ചും അപ്സര പറഞ്ഞിരുന്നു. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും മക്കളെ ഞങ്ങൾക്കൊത്തിരി ഇഷ്ടമാണ്. കല്യാണത്തിന് അവരൊക്കെ വന്നിരുന്നു. അത് ഞങ്ങളുടെ മക്കളാണ് എന്ന തരത്തിലായിരുന്നു വിവാദം.

ALSO READ

ആഗ്രഹമുണ്ടായിരുന്നു പക്ഷേ എല്ലാം വിധിയെന്ന് പറയാം ;ഓൺസ്‌ക്രീൻ ഭാര്യയുടെ വിവാഹത്തിൽ നിന്ന് താൻ മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി ഗിരീഷ് നമ്പ്യാർ

വിവാഹം രഹസ്യമായി നടത്തണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ആറ്റുകാൽ അമ്പലത്തിൽ വെച്ച് കല്യാണം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതറിഞ്ഞ് ആരൊക്കെയോ വിളിച്ച് കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. അതോടെയാണ് ചോറ്റാനിക്കര അമ്പലത്തിലേക്ക് കല്യാണം മാറ്റിയത്. ചോറ്റാനിക്കര അമ്പലത്തിൽ ഞങ്ങളെത്തിയത് വരവേറ്റത് യൂട്യൂബ് ചാനലുകളുടെ ക്യാമറകളായിരുന്നു. എങ്ങനെയോ എല്ലാവരും അറിഞ്ഞിരുന്നു. കല്യാണം രഹസ്യമായി നടത്താൻ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായതെന്ന് ഞാനെപ്പോഴും ചേട്ടനോട് പറയാറുണ്ട്.

കുറച്ചൊക്കെ ദേഷ്യം വരുന്നയാളാണ് ഞാൻ. പെട്ടെന്ന് ഞാൻ കറികളൊക്കെ ഉണ്ടാക്കും. സമയമെടുത്താണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇടയ്ക്ക് അത് പറഞ്ഞ് ദേഷ്യപ്പെടും. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു. പോലീസുകാരന്റെ മോളൊക്കെയാണെങ്കിലും ആൾ പാവമാണെന്നായിരുന്നു ഭർത്താവിന്റ കമന്റ്. അപ്സരയ്ക്കൊപ്പമായി ആൽബിനും ഷോയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ആൽബി സംവിധാനം ചെയ്യുന്ന സിനിമയിൽ അപ്സരയേയും അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെങ്കിൽ ഇടി കിട്ടുമെന്നും അപ്സര പറയുന്നുണ്ട്.

 

Advertisement