Home Entertainment Celebrities

ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ കടന്നു കൂടിയ ഈ കാന്താരിപ്പെണ്ണിന്…; പിറന്നാൾ ദിനത്തിൽ ഗോപികയുടെ സോഷ്യൽ മീഡിയ പേജുകളിൽ ആശംസാപ്രവാഹവുമായി ആരാധകർ

101

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയായ സാന്ത്വനത്തിലെ അഞ്ജുവായി ഏവരുടെയും കണ്ണിലുണ്ണിയായ മാറിയ താരമാണ് നടി ഗാപിക അനിൽ. സോഷ്യൽ മീഡിയയിലും സജീവമായ ഗോപികയുടെ എല്ലാ പുതിയ വാർത്തകൾക്കും ചിത്രങ്ങൾക്കും ആരാധകരേറെയാണ്. ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്.

ശിവം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മോഹൻലാൽ ചിത്രമായ ബാലേട്ടനിലൂടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തിൽ അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിക്കുന്നത്.

Advertisements

ALSO READ

കല്യാണം രഹസ്യമായി നടത്താൻ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായതെന്ന് ഞാനെപ്പോഴും ചേട്ടനോട് പറയാറുണ്ട് : ജീവിത വിശേഷങ്ങൾ പങ്കു വച്ച് അപ്‌സരയും ആൽബിയും

ഗോപിക അനിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. ഗോപികയുടെ സോഷ്യൽ മീഡിയ പേജുകളിൽ ആശംസാപ്രവാഹവുമായി എത്തിയിരിക്കുകയാണ് ആരാധകർ. അഞ്ജു ചേച്ചിക്ക് സാന്ത്വനം പ്രേക്ഷകരുടെ വക ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, അഞ്ജു കുറുമ്പിക്ക് പിറന്നാൾ ആശംസകൾ, അഞ്ജലിയെ പൂർണ്ണതയിലേക്ക് കൊണ്ടുവന്ന ഗോപികക്ക് പിറന്നാൾ ആശംസകൾ, അഞ്ജലിയായി തകർത്തഭിനയിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ നമ്മുടെ ഗോപികചേച്ചിക്ക് പിറന്നാൾ ആശംസകൾ, ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ കടന്നു കൂടിയ ഈ കാന്താരിപ്പെണ്ണിന് ഒരുപാട് ദൂരങ്ങൾ ഇതുപോലെ പുഞ്ചിരിയോടെ സന്തോഷത്തോടെ, ഒരുപാട് ജന്മദിനിങ്ങൾ ആഘോഷിക്കാൻ സാധിക്കട്ടെ. ഇങ്ങനെ ജന്മദിനാശംസകൾ നിറയുകയാണ് സോഷ്യൽ മീഡിയ നിറയെ.

സാന്ത്വനത്തിലെ അഞ്ജലിയേയും ശിവനേയും ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ശിവാഞ്ജലിയെന്നാണ് ഇരുവരേയും സ്നേഹത്തോടെ വിളിക്കുന്നത്. ഇവർക്കായി പ്രത്യേക ഫാൻസ് പേജുകളും യൂട്യൂബ് ചാനലുകളുമുണ്ട്. സാന്ത്വനത്തിലെ ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാൻ പ്രേക്ഷകർക്ക് ഏറെയിഷ്ടവുമാണ്. മാത്രമല്ല കീരിയും പാമ്പും പോലെയിരുന്ന ഇരുവരും ഇപ്പോൾ ഒന്നിച്ചായ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. ഇണക്കുരുവികളായി ഇരുവരുടെയും റൊമാന്റിക് രംഗങ്ങളായിരുന്നു പോയവാരത്തെ സീരിയലിന്റെ ഹൈലൈറ്റ്. എന്തായാലും ഇരുവരുടെയും തല്ലുപിടിത്തത്തിനും സ്നേഹപ്രകടനങ്ങൾക്കും കാത്തിരിക്കുകയാണ് ആരാധകർ.

സോഷ്യൽ മീഡിയയിൽ ശിവാഞ്ജലിക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് മുൻപൊരിക്കൽ ഗോപിക തുറന്നുസംസാരിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. സാധിക്കുന്ന അത്രയും എഡിറ്റ് വീഡിയോകൾ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെൻഷൻസ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ നല്ല സന്തോഷമുണ്ട്. കൂടുതൽ ഇഷ്ടപ്പെടുന്ന വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു. സോഷ്യൽ മീഡിയയിൽ എഡിറ്റ് ചെയ്തുവരുന്ന വീഡിയോകളൊക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. വ്യക്തിപരമായി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ താൻ കാണുന്ന എല്ലാ എഡിറ്റ്സും സപ്പോർട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ALSO READ

ഞാൻ അദ്ദേഹത്തിന്റെ മുറപെണ്ണായിരുന്നു ; അയാൾ എന്നായിരുന്നു മുരളിയെ വിളിച്ചിരുന്നത് : മുരളിയുടെ ഓർമ്മയിൽ ഭാര്യ മിനി

കഴിഞ്ഞ ദിവസം സാന്ത്വനത്തിലെ അപർണയെന്ന പ്രേക്ഷകരുടെ അപ്പുവായി അഭിനയിക്കുന്ന നടി രക്ഷാ രാജിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാന്ത്വനം കുടുംബത്തിലെ മുഴുവൻ അഭിനേതാക്കളും എത്തിയിരുന്നു. കോഴിക്കോട് സ്വദേശി അർക്കജായിരുന്നു രക്ഷയുടെ വരൻ. അഭിനേതാക്കളായ ചിപ്പി രഞ്ജിത്ത്, രാജീവ്, ഗോപിക അനിൽ, സജിൻ തുടങ്ങി സാന്ത്വനം സീരിയലിലെ മിക്ക അഭിനേതാക്കളും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

റെക്കോർഡ് പ്രേക്ഷകരാണ് മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സാന്ത്വനത്തിന് ഉള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. തമിഴ് പരമ്പരമായ പാണ്ഡ്യൻ സ്റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആദിത്യ സംവിധാനം ചെയ്യുന്ന പരമ്പര നടി ചിപ്പിയാണ് നിർമ്മിയ്ക്കുന്നത്.

Advertisement