അജ്ഞാത പെണ്‍കുട്ടിയ്‌ക്കൊപ്പം വിശാല്‍, ക്യാമറ കണ്ടതോടെ ഓടി രക്ഷപ്പെട്ടു നടന്‍

114

ആരാധകർ ഏറെയുള്ള നടനാണ് വിശാൽ. താരത്തിന്റെ പുറത്തുവരുന്ന വാർത്തകൾ എല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വിശാലിന്റെയും ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അജ്ഞാത പെൺകുട്ടിയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു നടൻ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്.

Advertisements

ന്യൂയോർക്കിൽ വെച്ചാണ് ഈ വീഡിയോ പകർത്തിയത്. ഇതിൽ ഒരു പെൺകുട്ടിയുടെ തോളിൽ വിശാൽ കൈയിട്ട് നടക്കുന്നത് കാണാം. എന്നാൽ ക്യാമറ കണ്ടതോടെ നടൻ ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോയിൽ ഉള്ളത് ഒരു അജ്ഞാത പെൺകുട്ടിയാണ്.

അതേസമയം 47 കാരനായ വിശാൽ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടന്റെ പ്രണയം സംബന്ധിച്ച ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നേരത്തെ എത്തിയിരുന്നു. വിശാൽ പുതിയ ബന്ധത്തിലാണ് എന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്.

അതേസമയം സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം സംഭവങ്ങൾ വിശാൽ ചെയ്യാറുണ്ടെന്നും. ഇതും അത്തരത്തിൽ ഒന്നാണോയെന്ന് സംശയിക്കുന്നു എന്നും കമന്റ് വരുന്നു.

മാർക്ക് ആൻറണിയാണ് അവസാനമായി വിശാലിൻറെതായി ഇറങ്ങിയത്. ചിത്രം ബോക്‌സോഫീസിൽ വലിയ വിജയമാണ് നേടിയത്. ഇപ്പോൾ തൻറെ 34മത്തെ ചിത്രത്തിൻറെ ഷൂട്ടിംഗിലാണ് താരം. വിശാലിനെ വച്ച് പൂജ, താമരഭരണി എന്നീ ചിത്രങ്ങൾ ചെയ്ത ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

Advertisement