ആറുമാസക്കാലമായി വാടക പോലും കൊടുക്കാനില്ല, സാമ്പത്തികപ്രശ്‌നം കാരണം പഠനവും ഉപേക്ഷിച്ചു, റിതികയുടെ ജീവിതം അറിഞ്ഞ് ഞെട്ടി ഐഡിയ സ്റ്റാര്‍ സിംഗര്‍ ടീമും പ്രേക്ഷകരും

179

കാലങ്ങളായി മലയാളിപ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. ഈ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയ പലരും ഇന്ന് വലിയ ഗായകരായി തിളങ്ങുകയാണ്. റിയാലിറ്റി ഷോയുടെ പുതിയൊരു സീസണ്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിതിക. സ്‌ക്രീനില്‍ ചിരിച്ചും കലിച്ചും നടക്കുന്ന റിതികയുടെ യഥാര്‍ത്ഥ ജീവിതം ഏറെ ദുരിതപൂര്‍ണമായിരുന്നു. കോഴിക്കോട് സ്വദേശിനിയായ റിതികയ്ക്ക് ആഗ്രഹം ഉണ്ടായിട്ടും പഠിക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിട്ടുണ്ട്.

Also Read:ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം, പലതും ക്ലീഷേയായിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് അതിന് കാരണം. പ്ലസ്ടു വരെയാണ് പഠിച്ചത്. ഇന്ന് വാടകവീട്ടിലാണ് റിതിക കഴിയുന്നത്. എന്നാല്‍ ആറുമാസക്കാലമായി വാടക കൊടുക്കാനുള്ള പണം പോലും താരത്തിനും കുടുംബത്തിനുമില്ല.

എപ്പോഴും കഷ്ടപ്പാടുകളും ദുരിതവുമാണെന്നും എന്നാല്‍ തങ്ങള്‍ ആരെയും അറിയിക്കാറില്ലെന്നും റിതികയുടെ അച്ഛനും അമ്മയും പറയുന്നു. റിതിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണം മറ്റ് കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് നോക്കി നില്‍ക്കാനേ റിതികയ്ക്ക് കഴിഞ്ഞിട്ടുള്ളൂവെന്നും അമ്മ പറയുന്നു.

Also Read:‘അനശ്വരാ, സിനിമ കണ്ടിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമായി’; കണ്ണുകാണാത്ത ഒരാൾ അന്ന് തന്നെ തേടി നാട്ടിൽ വന്നത് വെളിപ്പെടുത്തി താരം

കോളേജില്‍ പോയി പഠിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ വീട്ടിലുള്ള അവസ്ഥ എന്താണെന്ന് വളരെ നന്നായി അറിയാമെന്നും അങ്ങനെയാണ് ഇനി പഠിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും അങ്ങനെ സ്റ്റാര്‍ സിംഗറിലേക്ക് എത്തിയെന്നും റിതിക പറയുന്നു.

Advertisement