Home Entertainment Celebrities

‘അതെ, നാളെയാണ് ആ ദിവസം, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എല്ലാവരോടും നന്ദി പറയുന്നു.’ ; വിവാഹറിസപ്ഷന് ക്ഷണിച്ച് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കു വച്ച് ബാല

263

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. അടുത്തിടെ വിവാഹിതരായ നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹറിസപ്ഷൻ സെപ്റ്റംബർ അഞ്ചിനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. റിസപ്ഷൻ വിവരം ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ALSO READ

Advertisements

‘എപ്പോഴും സുഹൃത്തുക്കളായിരിക്കും, എന്തും നേരിടും’ ; ആത്മമിത്രങ്ങൾക്കൊപ്പം മഞ്ജു വാര്യർ

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല കുറിച്ചത്.

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുമെന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു.

ALSO READ

ഞാൻ ഇത് പ്രണയകഥ എന്ന് പറയും, എന്നാൽ സിത്താര ഇപ്പോഴും അറേഞ്ച്ഡ് വിവാഹം എന്നെ പറയൂ… അധികമാർക്കും അറിയാത്ത സിത്താര സജീഷ് ലവ് സ്റ്റോറി

പ്രിയ കൂട്ടുകാരിയെയാണ് ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഓണസദ്യ കഴിക്കുന്ന വിഡിയോ ബാല പങ്കുവച്ചിരുന്നു.

ഗായിക അമൃതയാണ് ബാലയുടെ ആദ്യ ഭാര്യ. മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരായത്. 2012ൽ ഇവർക്ക് അവന്തിക എന്ന മകൾ ജനിക്കുകയായിരുന്നു. 2016 മുതൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം.

2019ലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്. ഈ അടുത്ത കാലം വരെ പലപ്പോഴും കുഞ്ഞിന്റെ പേരിലും മറ്റും പല വിവാദ ന്യൂസുകളും ഉണ്ടായിരുന്നു. പിന്നീട് ആരാധകരെയെല്ലാം ഞെട്ടിച്ചായിരുന്നു പെട്ടന്ന ഒരു ദിവസം വിവാഹ വാർത്തയുമായി ബാല എത്തിയത്.

 

Advertisement