ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു, എന്നോട് വേറെ നോക്കിക്കോളാൻ പറഞ്ഞു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ച് അമൃത വർണ്ണൻ

985

വളരെ പെട്ടെന്ന തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമൃത വർണ്ണൻ. പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെയാണ് നടി മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

സീരിയലുകളിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ച താരം വില്ലത്തി കഥാപാത്രത്തിലും തിളങ്ങിയിരുന്നു. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അമൃത അഭിനയിക്കുന്നത്. നടൻ പ്രശാന്താണ് ഭർത്താവ്. വിവാഹത്തിന് ശേഷവും സീരിയലിൽ സജീവമാണ് താരം.

Advertisements

ഇപ്പോഴിതാ സീരിയലിൽ നിന്ന് കിട്ടിയ ആദ്യത്തെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വേളങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് അമൃത കരിയർ ആരംഭിക്കുന്നത്. ഒട്ടും ഇഷ്ടമില്ലാതെയാണ് അഭിനയത്തിലേയ്ക്ക് വന്നതെന്നും താരം പറയുന്നു. കൂടാതെ പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ചും നടി പറയുന്നു. അമൃതയുടെ വാക്കുകൾ ഇങ്ങനെ:

Also Read
മലയാളത്തിലും തമിഴിലും തിളങ്ങി, സിനിമയിലും മികച്ച വേഷങ്ങൾ, കറുത്തമുത്തിലെ കാർത്തികയെ ഓർമ്മയില്ലേ; താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു . ടീച്ചിംഗ് ആയിരുന്നു ഇഷ്ടം. തന്നെ നിർബന്ധിച്ചാണ് അഭിനയത്തിലേയ്ക്ക് കൊണ്ടു വന്നതെന്നും അമൃത പറയുന്നു. നടി ചിപ്പി ചേച്ചിയുടെ ഭർത്താവ് രഞ്ജിത്തേട്ടനാണ് തന്നെ വേളങ്കണ്ണി മാതാവിലേയ്ക്ക് വിളിക്കുന്നത്.

300 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം. അവിടെ നിന്ന് ആയിരുന്നു തുടങ്ങിയത്. ഐശ്വര്യമായിരുന്നു എന്നും അമൃത എംജിയ്ക്ക് മറുപടിയായി പറയുന്നു. വില്ലത്തി കഥാപാത്രങ്ങൾ തിരഞ്ഞെടുത്തതിനെ കുറിച്ചും അമൃത പറയുന്നുണ്ട്. എംജിയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

താൻ ആയിട്ട് തിരഞ്ഞടുക്കുക ആയിരുന്നു എന്നാണ് അമൃത ഉത്തരം നൽകിയത്. ചക്രവാകം എന്ന സീരിയലിലാണ് നായികയായി അഭിനയിക്കുന്നത്. അതൊരു 7 മണി സീരിയൽ ആയിരുന്നു. ആ സമയത്ത് സ്‌നേഹക്കൂട് എന്നൊരു സീരിയൽ വന്നു. അത് 7.30 ന് ആയിരുന്നു. അതിലേയ്ക്ക് പോസിറ്റീവും നെഗറ്റീവും റോളിലേയ്ക്ക് ആളെ വേണമായിരുന്നു.

അങ്ങനെ എന്നെ വിളിച്ചു. ഏഴ് മണിക്കുള്ള സീരിയലിൽ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഏഴരയ്ക്കും ഹിറോയിൻ തന്നെയാകുമ്പോൾ പ്രേക്ഷകർ വിചാരിക്കും ഒരു സീരിയൽ ആയിരിക്കുമെന്ന്. അങ്ങനെ ഒരു വെറൈറ്റിയ്ക്ക് വേണ്ടി നെഗറ്റീവ് വേഷം ചെയ്തു നോക്കുകയായിരുന്നു. തനിക്ക് ചെയ്യാൻ എളുപ്പം നെഗറ്റീവ് വേഷങ്ങളാണെന്നും അമൃത പറയുന്നു.

Also Read
അന്ന് രാജുവിനെ 17 വയസ്സേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്: പൃഥിയെ പറ്റി പൂർണിമ

അതേ സമയം പ്രശാന്തുമായിട്ടുളള വിവാഹത്തെ കുറിച്ചും അമൃത പറയുന്നുണ്ട്. കോമഡി സ്റ്റാറിൽ വെച്ചാണ് ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാൻ വലിയ താൽപര്യമില്ലായിരുന്നു.

അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു. താൻ വിവാഹത്തിന് റെഡിയായപ്പോൾ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നോട് വേറെ നോക്കിക്കോളാൻ പറഞ്ഞു. പ്രശാന്തുമായിട്ടുള്ള ഒരു രസകരമായ സംഭവവും അമൃത പറയുന്നുണ്ട്.

ഷോയിൽ വെച്ച് തങ്ങൾ സംസാരിച്ചിരുന്നില്ല. അന്ന് എന്റെ പരിപാടി കഴിഞ്ഞിട്ട് റൂമിൽ പോയി ഭക്ഷണം കഴിക്കുക ആയിരുന്നു. ആ സമയത്ത് വണ്ടി വന്ന കാര്യം പറയാൻ പ്രശാന്തേട്ടൻ റൂമിൽ വന്നു. ആ സമയം ഞാൻ ഒരു ചിക്കൻ കാൽ കടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അങ്ങനെയാണ് പരസ്പരം ശ്രദ്ധിക്കുന്നതെന്നും അമൃത പറയുന്നു. കൂടാതെ പ്രശാന്തേട്ടൻ നേരത്തെ തന്നെ ശ്രദ്ധിക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. കൂടാതെ തന്നോടൊപ്പം സെൽഫി എടുത്തിരുന്നുുവെന്നും അന്നൊന്നും തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നു എന്നും അമൃത പറയുന്നു.

Advertisement